PONNANI

നോമ്പുകാലത്തെ പൊന്നാനി : പ്രഭാഷണം സംഘടിപ്പിച്ചു

സൗഹൃദ കൂട്ടായ്മയായ
തൗദാരം പൊന്നാനിയുടെ ആഭിമുഖ്യത്തിൽ നോമ്പുകാലത്തെ പൊന്നാനി എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം സംഘടിപ്പിച്ചു.

പൗരാണിക തുറമുഖ നഗരമായ പൊന്നാനി
കടൽകടന്നെത്തിയ എല്ലാ സംസ്കാരങ്ങളേയും
നെഞ്ചിലേറ്റിയ പ്രദേശമാണെന്ന് ശ്രീ കേരള വർമ്മ കോളേജ്
മലയാള വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ
ഡോ. ഫസീല തരകത്ത്
അഭിപ്രായപ്പെട്ടു. സമുദായ ഐക്യത്തെപ്പറ്റിയും മാനവികതയെ പറ്റിയുമാണ് പൊന്നാനിയിലെ എഴുത്തുകാർ എക്കാലവും പറഞ്ഞു കൊണ്ടിരുന്നത് എന്നും
അവർ പറഞ്ഞു.

നോമ്പ് കാലത്തെ പൊന്നാനിയിലെ പ്രത്യേകതകളായ
പാനൂസ, മുത്തായ വെടി , അത്താഴമുട്ട് എന്നിവ ഈജിപ്തുമായുള്ള ബന്ധങ്ങളിൽ നിന്നും പകർന്നു കിട്ടിയതാണെന്ന്
ഗവേഷകനും മാധ്യമപ്രവർത്തകനുമായ ഷബീൻ മെഹബൂബ് വിശദീകരിച്ചു. പോർച്ചുഗീസ് അധിനിവേശം പൊന്നാനിയിലെ കോട്ടയും, ദേവാലയങ്ങളും, പാണ്ടിക ശാലകളും
തകർത്തുവെങ്കിലും പൊന്നാനിയുടെ സമ്പന്നമായ സംസ്കാരത്തിന് ഒരു പോറൽപോലുമേൽപ്പിക്കാൻ സാധിച്ചില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇമ്പിച്ചിക്കോയ.കെ
അധ്യക്ഷനായിരുന്നു.
കെ.വി. നദീർ ആമുഖ പ്രഭാഷണം നടത്തി.
സി. സി. മൂസ, പി.കെ ജമീല, കമാലുദ്ധീൻ .പി, കെ.എം അബ്ദുറഹിമാൻ യൂ.കെ കബീർ എന്നിവർ സംസാരിച്ചു.

തൗദാരം പൊന്നാനി പ്രസിദ്ധീകരിച്ച നവയ്ത്തു : പൊന്നാനിയുടെ
നോമ്പോർമ്മകൾ എന്ന പുസ്തകത്തെ അധികരിച്ച് നടന്ന പുസ്തക അവലോകന മത്സരത്തിൽ വിജയികളായ
റിസ് ല എം.പി, നന്ദന പി.പി, മുഹമ്മദ് റാഷിദ് വി, നിർമ്മല അമ്പാട്ട് എന്നിവർക്ക് ഉപഹാരവും
ക്യാഷ് പ്രൈസും വിതരണം ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button