kaladi

ടി. കെ. പത്മിനി സ്മൃതി മണ്ഡപം നാടിന് സമർപ്പിച്ചു

കാലടി : വിഖ്യാത ചിത്രകാരി ടി കെ പദ്മിനി യുടെ സ്മരണയ്ക്കായി കാടഞ്ചേരിയിൽ നിർമ്മിച്ച സ്മൃതി മണ്ഡപം വനിതാ ദിനത്തിൽ നാടിന് സമർപ്പിച്ചു. സജി ചെറിയാൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. കെ . ടി . ജലീൽ അധ്യക്ഷത വഹിച്ചു.
കേരള ലളിതകല അക്കാഡമിയുടെ നേതൃത്വത്തിൽ എട്ടു ലക്ഷം രൂപ ചെലവിൽ ടി. കെ. പത്മിനിയുടെ തറവാട് വീട്ടുപറമ്പിൽ, അവരുടെ ബൗദ്ധിക ശരീരം അടക്കം ചെയ്ത സ്ഥലത്താണ് പൂന്തോട്ടവും സന്ദർശകർക്കുള്ള വിശ്രമസൗകര്യങ്ങളുമടങ്ങിയ സ്മൃതി മണ്ഡപം നിർമ്മിച്ചത്.
കാലടി പഞ്ചായത്തംഗം സലാം തണ്ടിലം, എഴുത്തുകാരൻ പി. സുധാകരൻ, പത്മിനി ട്രസ്റ്റ് സെക്രട്ടറി ഉത്തമൻ കാടഞ്ചേരി, അക്കാദമി അംഗം രവീന്ദ്രനാഥ് എന്നിവർ സംസാരിച്ചു. അക്കാദമി ചെയർപേഴ്‌സൺ മുരളി ചീരോത്ത് സ്വാഗതവും സെക്രട്ടറി ഇൻചാർജ് രാജി ആർ. പിള്ള നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button