EDAPPAL
തത്ത്വമസി പടിപുജ മഹോത്സവം
എടപ്പാൾ :എടപ്പാൾ ശ്രീ അയ്യപ്പൻകാവ് ക്ഷേത്രത്തിൽ തത്ത്വമസി ആധ്യാത്മിക സേവാകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ഏഴാമത് പടിപൂജ മഹോത്സവം നടത്തി.മാളികപ്പുറം മുൻ മേൽശാന്തി പി.എം.മനോജ് എമ്പ്രാന്തിരി മുഖ്യകാർമ്മികത്വം വഹിച്ചു. പോത്തനൂർ കൃഷ്ണൻ നമ്പൂതിരി, മഹേഷ് നമ്പൂതിരി എന്നിവർസഹകർമ്മികളായി.മണിഎടപ്പാൾ,അനിൽ കൊരട്ടിക്കൽ,സജീവ് കുട്ടത്ത്,എം.പി.വാസുദേവൻ,മനോജ് വലിയ വീട്ടിൽ,വിജയൻ കുന്നേമാത്ത്, കെ.ആർ.ശിവദാസ്, സുരേഷ് ഗോപാലൻ, കെ. പി.ഉദയകുമാർ,വാസു മേനോൻ പറമ്പിൽ, വി.വി. വേലായുധൻ, ടി.കെ. സുന്ദരൻ,മണികണ്ഠൻ തുയ്യം,അജയൻ സി, ഇന്ദിര വാസു,നളിനി പാക്കത്ത്, സരിത കണ്ണാഞ്ചേരി എന്നിവർ നേതൃത്വം നൽകി.