EDAPPAL
തംഹീദുൽ മർഅ: പുതിയ ബാച്ചിനു തുടക്കം
എടപ്പാൾ : എടപ്പാൾ ഏരിയ ‘തംഹീദുൽ മർഅ: പുതിയ ബാച്ചിൻ്റെ ഉദ്ഘാടനം ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് വനിത വിഭാഗം ജില്ലാ പ്രസിഡൻ്റ് സി.വി ജമീല ടീച്ചർ നിർവ്വഹിച്ചു. കോലൊളമ്പ് കെ.സി.ടി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഏരിയ കൺവീനർ നജ്മ സിറാജ് അധ്യക്ഷത വഹിച്ചു. തംഹീദുൽ മർഅ: കഴിഞ്ഞ ബാച്ചിലെ വിജയികൾക്ക് ജില്ലാ പ്രസിഡൻ്റ് ഉപഹാരം നൽകി. സാജിദ ഷരീഫ്, ഷഫീറ റസാഖ് സംസാരിച്ചു. അമീന പി സ്വാഗതവും മുഹ്സിന നൗഷാദ് ഖിറാഅത്തും നിർവഹിച്ചു