ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം സംസ്കരിച്ചു

നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം സംസ്കരിച്ചു. ധർമ്മപുരിയില്‍ നടന്ന വാഹനാപകടത്തില്‍ ആയിരുന്നു മരണം.ഷൈൻ ടോമിനും കുടുംബത്തിനും ആശ്വാസവാക്കുകളുമായി ചലച്ചിത്ര മേഖലയില്‍ നിന്നും നിരവധി പേരാണ് എത്തിയത്. സംസ്ഥാന സർക്കാറിന് വേണ്ടി സേവിയർ ചിറ്റിലപ്പള്ളി എംഎല്‍എ പുഷ്പചക്രം അർപ്പിച്ചു.
തൃശ്ശൂർ മുണ്ടൂരിലെ പരിശുദ്ധ കർമ്മല മാതാ പള്ളിയില്‍ ആയിരുന്നു സംസ്കാരം. പിതാവിനെ അവസാനമായി കാണാൻ ചികിത്സയില്‍ കഴിയുന്ന ഷൈൻ ടോം ചാക്കോ ആംബുലൻസിലാണ് വീട്ടിലെത്തിയത്. ഷൈൻ ടോമിന്റെ അമ്മ മരിയ കാർമല്‍ സ്ട്രചറില്‍ കിടന്നാണ് അന്ത്യോപചാരമർപ്പിച്ചത്.ഷൈൻ ടോമിനും കുടുംബത്തിനും ആശ്വാസവാക്കുകളുമായി ചലച്ചിത്ര സാമൂഹിക സാംസ്കാരിക മേഖലയില്‍ നിന്നും നിരവധി പേരെത്തി. നടൻ ടോവിനോ തോമസ്, സംവിധായകൻ കമല്‍, സാന്ദ്ര തോമസ്, നടൻ സൗബിൻ ഷാഹിർ, ഒമര്‍ ലുലു, ടി ജി രവി, ടിനി ടോം തുടങ്ങിയവർ ആദരാഞ്ജലികള്‍ അർപ്പിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി സേവിയർ ചിറ്റിലപ്പള്ളി എംഎല്‍എ പുഷ്പ ചക്രം അർപ്പിച്ചു.
ഷൈൻ ടോമിനും കുടുംബാംഗങ്ങള്‍ക്കും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തുടരും. കൈക്ക് പരിക്കേറ്റ ഷൈൻ ടോമിനുള്ള ശസ്ത്രക്രിയ ഉടൻ നടത്തും.













