Alamkode

ആലങ്കോട് ഗ്രാമ പഞ്ചായത്തിൽ ഹരിത സേന സ്കോളർഷിപ്പ് എക്കോസെൻസ് പ്രോഗ്രാം നടത്തി

ചങ്ങരംകുളം : ആലങ്കോട് ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ശുചിത്വ പഠ നോത്സവവും സ്കൂളുകളിൽ നടത്തിയ ഹരിത സേന സ്കോളർഷിപ്പിന് അർഹരായ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും നടത്തി.ആലങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ആസിയ ഇബ്രാഹിം പരിപാടി ഉദ്ഘാടനം ചെയ്തു. ആലങ്കോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സുബൈർ ഉദിന്നുപറമ്പ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ആലങ്കോട് ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുധൻ പദ്ധതി വിശദീകരിച്ചു. ആരോഗ്യം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഫാത്തിമ ലത്തീഫ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺ ശാരിക മുരളീധരൻ, മെമ്പർ മാരായ ശരീഫ് ആണ്ടാനാ ത്ത്, അബൂബക്കർ സിദ്ദിഖ്, സിന്ധു മോഹൻ, സതി രാജൻ, ഫൗസിയ, ഷെറീന ഇസ്മായിൽ, ഷമീന മുഹമ്മദ്‌, ഫസീല ഷൌക്കത്ത്. ശ്രീവിദ്യ ആസൂത്രണ സമിതി അംഗം ഷാനവാസ്‌ വട്ടത്തൂർ എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക്‌ കോ -ഓർഡിനേറ്റർ ചാന്ദിനി നന്ദി പറഞ്ഞു. വിദ്യാലയത്തിലും വീട്ടിലും പരിസരങ്ങളിലും നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് സ്കോളർഷിപ്പിന് അർഹരായ 35കുട്ടികളെ കണ്ടെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button