കുറ്റിപ്പുറത്ത് ഇന്ന് ഗതാഗത നിയന്ത്രണം
കുറ്റിപ്പുറം: തവനൂർ സെൻട്രൽ
ജയിൽ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി
പിണറായി വിജയൻ
എത്തുന്നതിനാൽ ഞായറാഴ്ച
കുറ്റിപ്പുറത്ത് ഗതാഗത
നിയന്ത്രണമുണ്ടായിരിക്കുമെന്ന്
കുറ്റിപ്പുറം പോലീസ് ഇൻസ്പെക്ടർ
ശശീന്ദ്രൻ മേലയിൽ അറിയിച്ചു.സുരക്ഷാ ക്രമീകരണങ്ങൾ
ഒരുക്കിയതിന്റെ ഭാഗമായാണ്
നിയന്ത്രണങ്ങൾ.
ഇത് വഴി വരുന്ന
യാത്രക്കാർ സമയവും റൂട്ടും
നിശ്ചയിക്കണമെന്ന് പോലീസ്
പറഞ്ഞു.എടപ്പാൾ-കുറ്റിപ്പുറം റൂട്ടിലും കുറ്റിപ്പുറം-പൊന്നാനി
റോഡിലുമായാണ്
നിയന്ത്രണങ്ങളുണ്ടാവുക. തൃശൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ
എടപ്പാളിൽ നിന്ന് തിരിഞ്ഞ് ചമ്രവട്ടം
പാലം വഴി തിരിച്ചു വിടും.
ചെറുവാഹനങ്ങൾ നടക്കാവ്, കാലടി
എന്നീ പ്രദേശങ്ങളിലൂടെ
ദേശീയപാതയിൽ പ്രവേശിക്കണം.
ഞായറാഴ്ച ഉച്ചക്ക് 12 മണി വരെ
നിയന്ത്രണങ്ങൾ ഉണ്ടായേക്കും
സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി തൃശൂർ
റേഞ്ച് ഡി ഐ ജി പി.വിമലാദിത്യ
ഐ പി എസ്, ജില്ലാ പോലീസ്
മേധാവി സുജിത് ദാസ് ഐ പി എസ്
തിരൂർ ഡി വൈ എസ് പി വി.വി. ബെന്നി
തുടങ്ങിയവരുടെ നേതൃത്വത്തിൽ
ചടങ്ങുകൾ നടക്കുന്ന സ്ഥലം
സന്ദർശിച്ച് ക്രമീകരണങ്ങൾ
വിലയിരുത്തി