CHANGARAMKULAM
SSLCകുട്ടികളുടെ രക്ഷിതാക്കൾക്കായിബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ചങ്ങരംകുളംPCNGHSSമൂക്കുതലയിൽ SSLCകുട്ടികളുടെ രക്ഷിതാക്കൾക്കായി ഒരു ബോധവൽക്കരണ ക്ലാസ് തിങ്കളാഴ്ച 2.00മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. തൃശ്ശൂർ മറ്റം ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനും NCC ഓഫീസറുമായ മേജർ പി.ജെ. സ്റ്റൈജു രക്ഷിതാക്കൾക്കായി ക്ലാസുകൾ കൈകാര്യം ചെയ്തു.പ്രസ്തുത ചടങ്ങിൽ,PTA പ്രസിഡൻറ് ശ്രീ.മുസ്തഫ ചാലു പറമ്പിൽ അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് C.K .ജീന ടീച്ചർ,അധ്യാപകരായ PK ശശികുമാർ,എമിലി ടീച്ചർഎന്നിവർ സംസാരിച്ചു.
