Local newsPONNANI

PCWF പതിനേഴാം വാർഷിക സമ്മേളനം; വാഹന പ്രചരണ ജാഥ സമാപിച്ചു

പൊന്നാനി: ഒരുമയുടെ തോണിയിറക്കാം….. സ്നേഹത്തിൻ തീരമണയാം” എന്ന ശീർഷകത്തിൽ ജനുവരി 4, 5 തിയ്യതികളിൽ മാറഞ്ചേരി സൽക്കാര ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ 17-ാം വാർഷിക സമ്മേളന- 11-ാം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമ പ്രചരണാർത്ഥം സംഘടിപ്പിച്ച വാഹന പ്രചരണ ജാഥ സമാപിച്ചു.

ജനുവരി 1 ന് കാലത്ത് 10 മണിക്ക് ചമ്രവട്ടം ജംഗ്ഷനിൽ നിന്നും കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സി എസ് പൊന്നാനി ഫ്ലാഗ് ഓഫ് ചെയ്ത് ആരംഭിച്ച ജാഥ രണ്ട് ദിവസങ്ങളിലായി താലൂക്കിലെ എല്ലാ പഞ്ചായത്തും, പൊന്നാനി മുനിസിപ്പാലിറ്റിയിലും പര്യടനം നടത്തി നരിപ്പറമ്പിൽ സമാപിച്ചു.

ചമ്രവട്ടം ജംഗ്ഷനിൽ നടന്ന ചടങ്ങിൽ മുൻസിപ്പൽ പ്രസിഡന്റ് ഹനീഫ മാളിയേക്കൽ അധ്യക്ഷത വഹിച്ചു.

സി വി മുഹമ്മദ് നവാസ്, പി കോയക്കുട്ടി മാസ്റ്റർ, ടി മുനീറ,അഷ്റഫ് എൻ പി , രാജൻ തലക്കാട്ട്, പി എം അബ്ദുട്ടി , ഫൈസൽ ബാജി,

അസ്മാബി പി എ, സബീന ബാബു, യഹിയ, ബാബു എലൈറ്റ്,

തുടങ്ങിയവർ സംബന്ധിച്ചു. മുജീബ് കിസ്മത്ത് സ്വാഗതവും, ആർ വി മുത്തു നന്ദിയും പറഞ്ഞു.

ജാഥാ കോ – ഓർഡിനേറ്റർ അടാട്ട് വാസുദേവൻ മാസ്റ്റർ, അഷ്റഫ് മച്ചിങ്ങൽ, നജീബ് എം ടി , ശ്രീരാമനുണ്ണി മാസ്റ്റർ, മുരളി മേലെപ്പാട്ട്, സൈനുദ്ധീൻ ഹാജി നരിപ്പറമ്പ് തുടങ്ങിയവർ ജാഥയ്ക്ക് നേതൃത്വം നൽകി.

രണ്ടാം ദിവസത്തെ പ്രയാണം 02.01.25 ന് ആലങ്കോട് പഞ്ചായത്തിലെ കോക്കൂർ സെൻ്ററിൽ മുൻ ഡപ്യുട്ടി കലക്ടർ പി.പി.എം. അഷറഫ് ഉദ്ഘാടനം ചെയ്തു. ഉമ്മർ തലാപ്പിൽ അധ്യക്ഷത വഹിച്ചു.

പ്രണവം പ്രസാദ്, ഷാനവാസ് വട്ടത്തൂർ, ആയിഷാ ഹസ്സൻ, അബ്ദു കിഴിക്കര, മജീദ് പാവിട്ടപ്പുറം, ടി. കൃഷ്ണൻ നായർ, എം.ടി. ഷെരീഫ് മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.

വിവിധ സ്വീകരണ യോഗങ്ങളിൽ വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷംസു കല്ലാട്ടേയിൽ, പ്രൊഫ.വി.കെ .ബേബി, ടി.വി. അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ, മൈമൂന ഫാറൂക്ക് മൗലവി, മാധവൻ മാറഞ്ചേരി, പ്രൊഫ. ചന്ദ്രഹാസൻ, ഇ.ഹൈദരാലി മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.

നരിപ്പറമ്പ് അങ്ങാടിയിൽ നടന്ന സമാപന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജി ബാബു ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് ഉപാധ്യക്ഷ ബൽഖീസ് കൊരണപ്പറ്റ മുഖ്യാതിഥിയായിരുന്നു.

തൂമ്പിൽ കുഞ്ഞി മൊയ്തീൻ കുട്ടി അധ്യക്ഷത വഹിച്ചു.

ഡോ: അബ്ദുറഹ്മാൻ കുട്ടി ജാഥാംഗങ്ങളെ ഷാൾ അണിയിച്ചു.

സുജീഷ് നമ്പ്യാർ സ്വാഗതവും, അഷ്റഫ് മച്ചിങ്ങൽ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button