PCWF പതിനേഴാം വാർഷിക ജനറൽ ബോഡിയുടെ ഭാഗമായുളള പ്രതിനിധി സഭ ചേർന്നു
മാറഞ്ചേരി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കേന്ദ്ര കമ്മിറ്റിയുടെ നിലവിലുളള ഭരണ സമിതിയുടെ പ്രവര്‍ത്തനങ്ങൾ വിലയിരുത്തിയും അടുത്ത മൂന്ന് വർഷത്തേക്ക് പുതിയ ഭാരവാഹികളെ കണ്ടെത്തുന്നതിനുമായി പതിനേഴാം വാർഷിക ജനറൽ ബോഡിയുടെ ഭാഗമായി പ്രതിനിധി സഭ ചേർന്നു.
മാറഞ്ചേരി സൽക്കാര കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന പ്രതിനിധി സഭ പി സി ഡബ്ല്യു എഫ് ഉപദേശക സമിതി ചെയർമാനും, പ്രശസ്ത സാഹിത്യകാരനുമായ കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി എസ് പൊന്നാനി അധ്യക്ഷത വഹിച്ചു.
എൻ പി അഷ്റഫ് റിപ്പോർട്ട് അവതരിപ്പിച്ചു. പി കോയക്കുട്ടി മാസ്റ്റർ, സി വി മുഹമ്മദ് നവാസ്, യു എം ഇബ്രാഹിം കുട്ടി മാസ്റ്റർ, ഏട്ടൻ ശുകപുരം, അടാട്ട് വാസുദേവൻ മാഷ് , എ അബ്ദുല്ലതീഫ് , എം എം സുബൈദ, ഡോ: അബ്ദുറഹ്മാൻ കുട്ടി, ഇ പി രാജീവ്, ടി മുനീറ, ടി വി സുബെർ, പ്രണവം പ്രസാദ്, തുടങ്ങിയവർ സംബന്ധിച്ചു.
2025 – 2027 വർഷത്തേക്കുളള പുതിയ പ്രവർത്തക സമിതിയെ തെരെഞ്ഞെടുത്തു. തെരെഞ്ഞെടുപ്പിന് പ്രൊഫ: വി കെ ബേബി, ഒ സി സലാഹുദ്ധീൻ എന്നിവർ നേതൃത്വം നൽകി. അബ്ദുല്ലതീഫ് കളക്കര സ്വാഗതവും, ജി സിദ്ധീഖ് നന്ദിയും പറഞ്ഞു.