PCWF നടത്തിയ പതിനൊന്നാം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമത്തിൽ എട്ട് യുവതീ യുവാക്കൾ പങ്കാളികളായി
മാറഞ്ചേരി: സ്ത്രീധന വിമുക്ത പൊന്നാനി താലൂക്ക് എന്ന ലക്ഷ്യത്തിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ നടത്തി വരുന്ന സ്ത്രീധന രഹിത വിവാഹ സംഗമം, പതിനൊന്നാം ഘട്ടം മാറഞ്ചേരി സൽക്കാര കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ചു.
11ാമത് വിവാഹ സംഗമത്തിൽ എട്ടു പേർ പങ്കാളികളായി. ഇവരുൾപ്പെടെ ഇതുവരെ വിവാഹിതരായത് 192 പേരാണ്.
മുസ്ലിം ആചാരപ്രകാരം രണ്ടും, ഹൈന്ദവ ആചാരപ്രകാരം രണ്ടും വിവാഹമാണ് നടന്നത്.
പൊന്നാനി മുൻസിപ്പാലിറ്റിയിലെ അശ്വിനി യു പി – ആർ വൈശാഖ്,
പെരുമ്പടപ്പ് പഞ്ചായത്തിലെ സഫ്‌വാന – മുഹമ്മദ് റമീഷ്, കാലടി പഞ്ചായത്തിലെ നയന കെ പി – പ്രജിത്ത് പി കെ, തവനൂർ പഞ്ചായത്തിലെ തസ്നി യു പി – സദക്കത്തുളള എ പി ഇവർ തമ്മിലുളള വിവാഹങ്ങളാണ് നടത്തിയത്.
നിക്കാഹിന് പൊന്നാനി മഖ്ദൂം സയ്യിദ് എം പി മുത്തുകോയ തങ്ങളും, താലികെട്ടലിന് നരിപ്പറമ്പ് മനക്കൽ വാസുദേവൻ നമ്പൂതിരിയും കാർമികത്വം വഹിച്ചു.
ഉപാധികളില്ലാതെ വിവാഹത്തിന് തയ്യാറുളള യുവാക്കൾക്ക് മുൻഗണന നൽകുക എന്ന ഉദ്ദേശത്തിലാണ് വിവാഹ സംഗമങ്ങൾ സംഘടന സംഘടിപ്പിച്ചു വരുന്നത്.
വിവാഹങ്ങൾ പലതും ആഭരണ കൊഴുപ്പിന്റെയും ധൂർത്തിന്റെയും വേദികളായി മാറുന്ന ഈ കാലത്ത് പി സി ഡബ്യു എഫ് നടത്തുന്ന വിവാഹ സംഗമങ്ങൾ വേറിട്ടു നിൽക്കുന്നതായി പ്രഭാഷണം നടത്തിയവർ പറഞ്ഞു.
വിവാഹ സംഗമം, തമിഴ്നാട് എംഎൽഎയും, കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗവുമായ ഹസൻ മൗലാന ഉദ്ഘാടനം ചെയ്തു.
പി നന്ദകുമാർ എംഎൽഎ മുഖ്യാതിഥിയായിരുന്നു.
സ്വാഗതസംഘം ചെയർമാൻ അബൂബക്കർ മഠപ്പാട്ട് അധ്യക്ഷനായിരുന്നു
കേരള വഖഫ് ബോർഡ് ചെയർമാൻ എം കെ സക്കീർ മുഖ്യ പ്രഭാഷണം നടത്തി.
സി എസ് പൊന്നാനി സ്ത്രീധന രഹിത സന്ദേശം നല്‍കി.
മുൻ എം പി സി ഹരിദാസ്, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ഇ സിന്ധു,
വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംസു കല്ലാട്ടേൽ, കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി ബാബു, വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം എ നജീബ്,
മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈ: പ്രസിഡൻ്റ് അബ്ദുൽ അസീസ്, ജില്ലാ പഞ്ചായത്തംഗം എ കെ സുബൈർ,
അജയ് മോഹനൻ, രവി തേലത്ത്, കെ പി നൗഷാദ് അലി, സി പി മുഹമ്മദ് കുഞ്ഞി, പി പി യൂസുഫലി, എം വി ശ്രീധരൻ മാഷ്,
ഒ സി സലാഹു, ടി കെ അഷ്റഫ്, എ കെ ആലി, വി ഇസ്മയിൽ, മുഹമ്മദ് പൊന്നാനി, വത്സല അന്തർജനം തുടങ്ങിയവർ ആശംസകൾ നേർന്നു.
പി കോയക്കുട്ടി മാസ്റ്റർ, പ്രൊഫ. വി കെ ബേബി, ഡോ. അബ്ദുറഹിമാൻ കുട്ടി, സി വി മുഹമ്മദ് നവാസ്, അടാട്ട് വാസുദേവൻ മാസ്റ്റർ, ടി മുനീറ, എസ് ലത ടീച്ചർ, ബൽഖീസ് കാലടി , എൻ പി അഷ്റഫ് നെയ്തല്ലൂർ, സലീം കളക്കര, ശ്രീരാമനുണ്ണി മാസ്റ്റർ, എം ടി നജീബ്, പി എ അബ്ദുൽ അസീസ്, അലി ഹസ്സൻ, കെ കെ ഹംസ എന്നിവർ സംബന്ധിച്ചു.
ഇ ഹൈദരലി മാസ്റ്റർ സ്വാഗതവും, മുജീബ് കിസ്മത്ത് നന്ദിയും പറഞ്ഞു