GULF

PCWF ഒമാൻ കമ്മിറ്റി സംഘടിപ്പിച്ച ‘പൊന്നാരവം 2025’ വ്യത്യസ്ത പരിപാടികളോടെ സമാപിച്ചു

ബർക്ക: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ നാഷണൽ കമ്മിറ്റി ബർക്ക അൽ ഇസാൻ ഫാമിൽ സംഘടിപ്പിച്ച പൊന്നാരവം 2025 വ്യത്യസ്ത പരിപാടികളോടെ സമാപിച്ചു.

സാംസ്കാരിക സമ്മേളനം, വനിതാ സംഗമം, അർബന മുട്ട്, ഒപ്പന, കനൽ പൊട്ട്, കൈമുട്ടിപ്പാട്ട്, പുസ്തക ശാല, സംഗീത വിരുന്ന്, പൊന്നാനി പലഹാരങ്ങളുടെ പ്രദർശനം തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികളാൽ ധന്യമായി.

കാലത്ത് 9 മണി മുതൽ ആരംഭിച്ച പരിപാടികൾ രാത്രി ഏറെ വൈകിയും തുടർന്നു. നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.

സാംസ്‌കാരിക സമ്മേളനം പി സി ഡബ്ല്യു എഫ് ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി സി വി മുഹമ്മദ് നവാസ് ഉദ്ഘാടനം ചെയ്തു.

ഒമാൻ നാഷണൽ കമ്മിറ്റി പ്രസിഡന്റ് എം സാദിഖ് അധ്യക്ഷത വഹിച്ചു.

സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരായ വിൽസൺ ജോർജ്, ഇബ്രാഹിം ഒറ്റപ്പാലം, അജിത്ത് വാസുദേവൻ, പി വി അബ്ദുറഹീം,

പി സി ഡബ്ല്യു എഫ് ജി സി സി കോഡിനേറ്റർ എം മുഹമ്മദ് അനീഷ്, ഒമാൻ കമ്മിറ്റി ഉപദേശക സമിതി ചെയർമാൻ പി വി അബ്ദുൽജലീൽ, സുഭാഷ് കണ്ണത്ത്, അബു തലാപ്പിൽ, ഒമേഗ ഗഫൂർ എന്നിവർ സംസാരിച്ചു.

തുടർന്ന് ബാതിന ഘടകം അവതരിപ്പിച്ച ഒപ്പന, അർബന മുട്ട്, ട്വിങ്കിൾ ഡാൻസ് തുടങ്ങിയവയും, മസ്ക്കറ്റ് ഘടകം നേതൃത്വം നൽകിയ കൈമുട്ടി പാട്ട്, കനൽ പൊട്ട് എന്നിവയും വേദിയിൽ അരങ്ങേറി,

ശിഹാബ് പാലപ്പെട്ടി, മുത്തു പട്ടുറുമാൽ, സോഷ്യൽ മീഡിയ സിംഗർ റൈഹാന മുത്തു, നാസർ, തസ്നി എന്നിവർ അണിനിരന്ന സംഗീത വിരുന്ന് സംഗീത ആസ്വാദക ഹൃദയങ്ങളിൽ ആവേശം പകർന്നു.

നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി സമീർ സിദ്ദീഖ് സ്വാഗതവും, ട്രഷറർ പി വി സുബൈർ നന്ദിയും പറഞ്ഞു.

റഹീം മുസന്ന, കെ വി ഇസ്മായിൽ, ഒ ഒ സിറാജ്, കെ വി റംഷാദ്, സെൻസിലാൽ ഊപാല, റിഷാദ്, ജംഷീദ്, ബിനീഷ്, റസാക്ക്, മുനവ്വർ, സമീർ മത്ര, കെവി ഷംസീർ, നൗഷാദ് കെ, ഷമീമ സുബൈർ, സൽമ നസീർ,ആയിഷ, ലിസി ഗഫൂർ, ലിസാന മുനവർ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button