EDAPPALLocal news
KCEF താലൂക്ക് സമ്മേളന പ്രചരണത്തിന്റെ ഭാഗമായി പൂക്കരത്തറ ടർഫിൽ ഫുട്ബോൾ മത്സരം നടന്നു
എടപ്പാൾ: ഫെബ്രുവരി 2ന് എരമംഗലത്തു വെച്ചു നടക്കുന്ന KCEF താലൂക്ക് സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി പൂക്കരത്തറ ടർഫിൽ ഫുട്ബോൾ മത്സരം നടന്നു.
വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നജീബ് വട്ടംകുളം ഉദ്‌ഘാടനം ചെയ്തു.
താലൂക്ക് വൈസ് പ്രസിഡന്റ് ടി പി ജാസിയ അധ്യക്ഷത വഹിച്ചു.
വെളിയംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു മുഖ്യ അതിഥി ആയി പങ്കെടുത്തു.
ടി വി ഷബീർ, നൂറുദ്ധീൻ പി, രാജാറാം പി, സോമവർമ ആർ, സവിത പി, സുനിൽ കുമാർ എം, ഫൈസൽ സ്നേഹ നഗർ, പ്രജീഷ് സി കെ, ശശി പരിയപ്പുറം ഷാനവാസ് എം വി, ബജിത് കുമാർ, മുനീർ മാറഞ്ചേരി, , സന്തോഷകുമാർ എം, മുഹമ്മദ് അഷറഫ് ഉസ്മാൻ സി, സാലിഹ് കെ, ദിനേശ് കുമാർ, സുഹൈർ എന്നിവർ പ്രസഗിച്ചു.