PONNANI

JCI പൊന്നാനിയുടെ മെന്റേഴ്സ് ക്ലബ് ഉദ്ഘാടനം നടന്നു

JCI പൊന്നാനിയുടെ മെന്റേഴ്സ് ക്ലബ് ഉദ്ഘാടനം 2026 ജനുവരി 21-ന് വൈകുന്നേരം 6 മണിക്ക് പൊന്നാനി ചന്തപ്പടി PWD റെസ്റ്റ് ഹൗസിൽ വിജയകരമായി നടന്നു.

ചാർട്ടർ പ്രസിഡന്റ് ഖലീൽ റഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് സോൺ ട്രെയിനർ ഉഷാ പൂർണിമ നയിച്ച പരിശീലന സെഷൻ ഏറെ ശ്രദ്ധേയമായി.

വ്യക്തിത്വ വികസനം, നേതൃക്ഷമത, ആശയവിനിമയ നൈപുണ്യം, ബൗദ്ധിക വളർച്ച എന്നിവയെ കേന്ദ്രീകരിച്ച പരിശീലനം പങ്കെടുത്തവർക്ക് പ്രചോദനമായി.

ജെസിഐ പൊന്നാനി പ്രസിഡന്റ് അമീൻ കെ.വി. അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം ഡയറക്ടർ നവാസ് കെ.പി. സ്വാഗതം, ഇമ്മീഡിയേറ്റ് പാസ്ററ് പ്രസിഡന്റ് റാഷിദ് കെ വി ആശംസ, സെക്രട്ടറി ജിജു നന്ദിയും രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button