KERALA
IFFK യിൽ തിളങ്ങി പൊന്നാനിക്കാരന്റെ ചിത്രം;മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ് പാക്ക് പുരസ്കാരം ‘ഫെമിനിച്ചി ഫാത്തിമ’യ്ക്ക്;
![](https://edappalnews.com/wp-content/uploads/2024/12/506e2c8c-9ce1-4357-a87c-c874d96440ef.jpeg)
തിരുവനന്തപുരം: 29-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് സമാപനം. ഫെമിനിച്ചി ഫാത്തിമയും സംവിധായകൻ ഫാസിൽ മുഹമ്മദും അവാർഡുകൾ വാരിക്കൂട്ടി. മികച്ച നവാഗത സംവിധായികക്കുള്ള കെആർ മോഹനൻ പുരസ്കാരം ഇന്ദുലക്ഷ്മിക്ക്(ചിത്രം – അപ്പുറം) ലഭിച്ചു. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ് പാക്ക് പുരസ്കാരം ഫെമിനിച്ചി ഫാത്തിമ (സംവിധായകൻ-ഫാസിൽ മുഹമ്മദ്)ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്.
![](http://edappalnews.com/wp-content/uploads/2025/01/logo.png)