MARANCHERY

IBM എഡ്യൂ ഫൗണ്ടേഷൻ ക്രിയേറ്റീവ് ലീഡർ പുരസ്കാരം അബ്ദുൾ ലത്തീഫ് മാറഞ്ചേരിക്ക്.

പൊന്നാനി: ഐ.ബി.എം. എജു ഫൗണ്ടേഷൻ നൽകുന്ന ക്രിയേറ്റീവ് മൈനോറിറ്റി ലീഡർ പുരസ്കാരം റിട്ട. ഗവ. അഡീഷണൽ സെക്രട്ടറി അബ്ദുൾ ലത്തീഫ് മാറഞ്ചേരി അർഹനായി. പുരസ്കാര വിതരണം ഫെബ്രുവരി 25 ന് ചൊവ്വാഴ്ച അബ്ദുൾ ലത്തീഫ് പഠിച്ച ആദ്യ വിദ്യാലയമായ പരിച്ചകം എ.എം.എൽ.പി. സ്കൂളിൻ്റെ 100-ാം വാർഷികാഘോഷ ചടങ്ങിൽ ബഹു. രാജ്യസഭാ എം.പി. പി.പി. സുനീർ സമ്മാനിക്കും.
പൊന്നാനി ഐ. ബി. എം.ഐസോൾ ക്രിയേറ്റീവ് മൈനോറിറ്റി പഠന കേന്ദ്രം വിവിധ മേഖലകളിലുള്ള വ്യത്യസ്ഥ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ക്രിയേറ്റീവ് ലീഡർ പുരസ്കാരം നൽകുന്നത്.
തിരുവനന്തപുരം സെക്രട്ടേറിയേറ്റിൽ നിന്നും ഗവ.അഡീഷണൽ സെക്രട്ടറിയായി വിരമിച്ച അബ്ദുൾ ലത്തീഫ് മാറഞ്ചേരി, സർക്കാറിൻ്റെ വ്യത്യസ്ഥമായ ഇരുപതോളം വകുപ്പുകളിൽ 30 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച ഉദ്യോഗസ്ഥനാണ്. അഴിമതിക്കും കെടുകാര്യസ്ഥതക്കും പേരുകേട്ട വകുപ്പുകളിലും സേവനത്തിൻ്റെയും ജനക്ഷേമ പ്രവർത്തനങ്ങളും കാഴ്ചവെച്ച ഫിഷറീസ് ഓഫീസർ, നിർമ്മാണ ക്ഷേമനിധി ജില്ലാ ഓഫീസർ തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ അഡ്. ഓഫീസർ തുടങ്ങി നിരവധി വകുപ്പുകളിലും അദ്ദേഹം നിസ്വാർത്ഥ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മലപ്പുറം ജില്ലാ പഞ്ചായത്ത് സെക്രട്ടറിയായിരിക്കെ മൂന്ന് വർഷം തുടർച്ചയായി മികച്ച ജില്ലാ പഞ്ചായത്ത് സെക്രട്ടറിയായി തെരഞ്ഞെടുത്തു. സൗദിയിൽ ഹജ്മിഷ്യൻ്റെ ഉദ്യോഗസ്ഥനായും സംസ്ഥാനത്തെ ഹജ് സെൽ ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്.
തൻ്റെ വ്യത്യസ്ഥ വകുപ്പുകളിലെ അനുഭവങ്ങൾ ധീരമായി തുറന്നെഴുതിയ അദ്ദേഹത്തിൻ്റെ സർവ്വീസ് സ്റ്റോറി “നീളെ തുഴഞ്ഞ ദൂരങ്ങൾ” ഇതിനകം ഏറെ ചർച്ച ചെയ്യപ്പെട്ട പുസ്തകമാണ്. ഒരു വർഷത്തിനുള്ളിൽ മൂന്ന് പതിപ്പുകൾ പ്രസിദ്ധീകരിച്ചു.
സർക്കാർ സർവ്വീസിൽ സേവനം ചെയ്യുന്നതോടൊപ്പം നാട്ടിലെ വ്യത്യസ്ഥ സന്നദ്ധ സംഘടനകളിൽ സജീവ സാന്നിദ്ധ്യം അബ്ദുൾ ലത്തീഫ് കാഴ്ചവെച്ചു. പലിശക്കെതിരെ ജനകീയ ബദൽ തീർത്ത് പതിനാറ് വർഷം പിന്നിട്ട തണൽ വെൽഫയർ സൊസൈറ്റിയുടെ പ്രസിഡൻ്റാണ്. കേരളത്തിലെ പ്രഥമപലിശ രഹിത അയൽകൂട്ട സംവിധാനമാണ് മാറഞ്ചേരിയിലെ തണൽ. കോടിക്കണക്കിന് രൂപയാണ് ഈ അയൽകൂട്ടങ്ങൾ പരസ്പരം പലിശ രഹിത വായ്പ നൽകിക്കൊണ്ടിരിക്കുന്നത്.
കരുണ പെയിൻ ആൻ്റ് പാലിയേറ്റീവ് സ്ഥാപകാംഗം, മാറഞ്ചേരി പൗരാവകാശ സംരക്ഷണ സമിതി ജനറൽ സെക്രട്ടറി, മാറഞ്ചേരി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അലുംനി ചെയർമാൻ, കേരളത്തിലെ മികച്ച സന്നദ്ധ സംഘടനയായ പീപ്പിൾസ് ഫൗണ്ടേഷൻ അസി.സെക്രട്ടറി, പലിശ രഹിത അയൽകൂട്ട സംവിധാനത്തിൻ്റെ സംസ്ഥാന സന്നദ്ധ സംഘടനയായ ഇൻഫാഖിൻ്റെ വൈ. ചെയർമാൻ തുടങ്ങി വ്യത്യസ്ഥ മേഖലകളിൽ അബ്ദുൾ ലത്തീഫ് നിസ്വാർത്ഥ സേവനം അനുഷ്ഠിച്ച് വരുന്നു.
ഇപ്പോൾ ചാലിശ്ശേരി റോയൽ ഡെൻ്റൽ കോളേജിൽ എച്ച്.ആർ. മാനേജറായി ജോലി ചെയ്യുകയാണ് അബ്ദുൾ ലത്തീഫ് മാറഞ്ചേരി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button