HMPV: ഗുജറാത്തിൽ രണ്ടുമാസം പ്രായമുള്ള കുട്ടിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു; രാജ്യത്തെ മൂന്നാം കേസ്
![](https://edappalnews.com/wp-content/uploads/2025/01/HMPV-gujarat.jpg)
രാജ്യത്തെ മൂന്നാം എച്ച്എംപിവി ബാധ സ്ഥിരീകരിച്ചു. ഗുജറാത്തിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടുമാസം പ്രായമുള്ള കുട്ടിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. നേരത്തെ കർണാടകയിൽ രണ്ട് കേസുകൾ സ്ഥിരീകരിച്ചിരുന്നു. മൂന്നും എട്ടും മാസം പ്രായമുള്ള കുട്ടികൾക്കാണ് രോഗബാധ.
അതേസമയം നിലവിൽ രണ്ട് കേസും ചൈനയിൽ നിന്നുള്ള വകഭേദം ആണെന്ന് സ്ഥിരീകരിച്ചിട്ടില്ല. പൂനെ വൈറോളജി ഇന്സ്ടിട്യൂട്ടിൽ പരിശോധന നടത്തും. ആശങ്കപ്പെടേണ്ടതില്ലെന്ന് കർണാടക ആരോഗ്യവകുപ്പ്. കടുത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ആയി എത്തുന്നവരെ HMPV ടെസ്റ്റ് നടത്തും. രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ ഉള്ള ശ്രമം തുടരുന്നതായി കർണാടക ആരോഗ്യവകുപ്പ് അറിയിച്ചു.

![](http://edappalnews.com/wp-content/uploads/2025/01/logo.png)