Habibi Come to SHOBHIKA” ഈദ് ക്യാമ്പെയ്ൻ: ലോഗോ ലോഞ്ച് എടപ്പാളിൽ ശ്രദ്ധേയമായി
എടപ്പാൾ : വസ്ത്ര വ്യാപാര മേഖലയിലെ പാരമ്പര്യവും വിശ്വാസവും ഒരുമിച്ച് കൈവരിച്ച ശോഭിക വെഡ്ഡിംഗ്സ്, “Habibi Come to SHOBHIKA” എന്ന ഈദ് ക്യാമ്പെയ്‌നിന്റെ ലോഗോ ലോഞ്ച് ചടങ്ങ് എടപ്പാൾ ഷോറൂമിൽ ആഘോഷപൂർവ്വം സംഘടിപ്പിച്ചു.
2026ലെ ഈദ് കളക്ഷനെ ആസ്പദമാക്കി തയ്യാറാക്കിയിരിക്കുന്ന പ്രത്യേക പ്രചാരണ പരിപാടിയുടെ ഔപചാരിക തുടക്കമായാണ് ലോഗോ പ്രകാശനം നടത്തിയത്.
“ഇഫ്താർ മീറ്റ് അപ്പ് 2026” എന്ന പേരിൽ നടന്ന ചടങ്ങിൽ വട്ടക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഷാജിമോളും, Ayurgreen Group of Institutions സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സക്കറിയ കെ. എൻ., Malabar Gold മാനേജിംഗ് ഡയറക്ടർ Mr. അൻവർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
2026 ഫെബ്രുവരി 24-ന്, ചൊവ്വാഴ്ച, Edappal SHOBHIKA Weddings-ൽ നടന്ന ഈ ചടങ്ങിൽ നിരവധി പ്രമുഖർ സാന്നിധ്യം അറിയിച്ച് ആശംസകൾ നേർന്നു.
ഈ അവസരത്തിൽ സംസാരിച്ച ഡോ. സക്കറിയ കെ. എൻ: “ശോഭിക എല്ലാവരെയും കൂട്ടി പിടിച്ചു മുന്നേറുന്ന സ്ഥാപനമാണെന്നും, വളരെ കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ തന്നെ നിരവധി ശാഖകളായി വളർന്നുകൊണ്ടിരിക്കുന്നുവെന്നും, ഏതൊരു സ്ഥാപനത്തിന്റെയും കാതൽ അവിടുത്തെ സ്റ്റാഫുകളാണെന്നും, ശോഭികയിലെ സ്റ്റാഫുകൾ കയറി വരുന്ന ഓരോരുത്തർക്കും അത്രയും നല്ല സർവീസ് നൽകുന്നുണ്ടെന്നത് പ്രത്യേകം പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
“Habibi Come to SHOBHIKA” ക്യാമ്പെയ്‌നിലൂടെ ഉപഭോക്താക്കൾക്ക് പുതുമയും വൈവിധ്യവും നിറഞ്ഞ ഈദ് വസ്ത്രങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ശോഭിക വെഡ്ഡിംഗ്സ് അറിയിച്ചു. ആഘോഷങ്ങൾക്ക് കൂടുതൽ നിറം പകരുന്ന പ്രത്യേക കളക്ഷനുകളും ആകർഷകമായ ഓഫറുകളും ലഭ്യമാണെന്നും മാനേജ്മെന്റ് വ്യക്തമാക്കി.
ചടങ്ങിൽ വിശിഷ്ടാതിഥികൾക്കൊപ്പം ശോഭിക വെഡ്ഡിംഗ്സ് ജനറൽ മാനേജർ റിഷാദ് എ., ഷോറൂം മാനേജർ നാസർ ഉമ്മർ, അസിസ്റ്റന്റ് ഷോറൂം മാനേജർ നിസാർ എന്നിവരും പങ്കെടുത്തു.
ഉപഭോക്താക്കളുടെ മികച്ച പിന്തുണയാണ് ശോഭിക വെഡ്ഡിംഗ്സിന്റെ മുന്നേറ്റത്തിന് പിന്നിലെ പ്രധാന ശക്തിയെന്ന് മാനേജ്മെന്റ് പ്രശംസിച്ചു.