ജൂഡ് ആന്‍റണിയുടെ പ്രളയ ചിത്രം വരുന്നു; ടൈറ്റില്‍ ലോഞ്ച് ചെയ്ത് പൃഥ്വിരാജ്, ഫഹദ്


2018 ല്‍ നേരിട്ട മഹാപ്രളയം പശ്ചാത്തലമാക്കി ജൂഡ് ആന്‍റണി ജോസഫ് ഒരുക്കുന്ന സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചു. 2018 എവരിവണ്‍ ഈസ് എ ഹീറോ എന്നാണ് സിനിമയുടെ പേര്, മുല്ലപ്പെരിയാര്‍ ഡാം ചിത്രീകരിച്ചിരിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് പോസ്റ്ററിലെ ടൈറ്റില്‍. പൃഥ്വിരാജും ഫഹദ് ഫാസിലും ചേര്‍ന്നാണ് സോഷ്യല്‍ മീഡിയയിലൂടെ സിനിമയുടെ പേര് പ്രഖ്യാപിച്ചത്. വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, കലൈയരസന്‍, നരേന്‍, ലാല്‍, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, തന്‍വി റാം, ശിവദ, ഗൌതമി നായര്‍ എന്നീ പേരുകള്‍ പുറത്തെത്തിയ പോസ്റ്ററില്‍ ഉണ്ട്. ജൂഡ് ആന്‍റണി ജോസഫ് തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം വേണു കുന്നപ്പിള്ളി, സി കെ പത്മകുമാര്‍, ആന്‍റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ്.
