CHANGARAMKULAM
DYFI ആലംകോട് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ജാഗ്രത സമിതി രൂപീകരിച്ചു


പന്താവൂർ: പന്താവൂർ ജനത എ.എൽ.പി സ്ക്കൂളിൽ വെച്ച് DYFI ആലംകോട് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ലഹരി വിരുദ്ധ സദസ്സിൽ ലഹരി വിരുദ്ധ ജാഗ്രത സമിതി രൂപീകരിച്ചു. ഡി.വെെ എഫ്.ഐ മേഖല സെക്രട്ടറി എൻ.പി ഫാസിൽ സ്വാഗതം പറഞ്ഞു. ഡി.വെെ എഫ്.ഐ മേഖല പ്രസിഡന്‍റ് അമീർ ആലംകോട് അധൃക്ഷനായ ചടങ്ങിൽ
ആലംകോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ സി.കെ പ്രകാശൻ ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ഡി.വെെ എഫ്.ഐ ബ്ലോക്ക് ട്രഷറർ യദു ഗോപക്, ഡി.വെെ എഫ്.ഐ മുൻ ബ്ലോക്ക് കമ്മറ്റി അംഗം ഷിഹാബ് മോസ്കോ, വാർഡ് മെംബർ വിനിത എന്നിവർ സംസാരിച്ചു.
ഡി.വെെ എഫ്.ഐ ഭാരവാഹികളായ ജാസിർ പന്താവൂർ, റാഷിദ് ഉദിനുപറമ്പ്, മണിക്ഠൻ മുല്ലപ്പുള്ളി എന്നിവർ നേതൃത്വം നൽകിയ ചടങ്ങിൽ
മേഖല വെെസ് പ്രസിഡന്‍റ് അനസ് നന്ദി പറഞ്ഞു.
