EDAPPAL
കേരള കർഷക സംഘം മലപ്പുറം ജില്ലാ സമ്മേളനം: അനുബന്ധ സെമിനാർ സംഘടിപ്പിച്ചു
എടപ്പാൾ: കേരള കർഷകസംഘം മലപ്പുറം ജില്ലാ സമ്മേളനം സെപ്റ്റംബർ 17,18 തിയ്യതികളിൽ പാണ്ടിക്കാട് നടക്കും. സമ്മേളനത്തിന്റെ ഭാഗമായി കേരള കർഷകസംഘം എടപ്പാൾ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ അനുബന്ധ സെമിനാർ സംഘടിപ്പിച്ചു.
തവനൂർ അയിങ്കലത്ത് വെച്ച് നടന്ന പരിപാടി സി പി ഐ എം തവനൂർ എൽ സി സെക്രട്ടറി കെ പി വേണുവിന്റെ അദ്ധ്യക്ഷതയിൽ ബെഫി കേന്ദ്രകമ്മിറ്റി അംഗം ടി നരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സെമിനാറിൽ സഹകരണപ്രസ്ഥാനവും കാർഷികമേഖലയും എന്ന വിഷയം ഡി വെങ്കിടേശ്വരൻ അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് പി ജ്യോതിഭാസ്, ഏരിയ പ്രസിഡന്റ് സി രാമകൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗം കെ ദേവിക്കുട്ടി തുടങ്ങിയവർ സംസാരിച്ചു. കേരള കർഷകസംഘം എടപ്പാൾ ഏരിയ സെക്രട്ടറി ഇ രാജഗോപാൽ സ്വാഗതവും പി ജ്യോതി നന്ദിയും പറഞ്ഞു.