EDAPPALLocal news
എടപ്പാൾ ഗ്രാമ പഞ്ചായത്ത് പരിധിയിൽ അനുവാദമില്ലാതെ സ്ഥാപിച്ച ബോർഡുകളും ബാനറുകളും എടുത്തു മാറ്റാൻ സമയപരിധി നൽകി പഞ്ചായത്ത്


എടപ്പാൾ :എടപ്പാൾ ഗ്രാമപഞ്ചായത്ത് മേഖലയിൽ പഞ്ചായത്തിന്റെ അനുവാദമില്ലാതെ അനധികൃതമായി സ്ഥാപിച്ച ബോർഡുകളും,
ഹോൾഡിംഗുകളും, ബാനറുകളും
എടുത്തുമാറ്റാൻ സമയപരിധി നൽകി
എടപ്പാൾ പഞ്ചായത്ത്. മേഖലയിൽ ഇത് വരെയുള്ള ബാനർ, ബോർഡ് എന്നിവ ഏഴ് ദിവസത്തിനുളളിൽ സ്ഥാപിച്ച വ്യക്തികളോ,
സ്ഥാപനങ്ങളോ,സംഘടനകളോ,എടുത്തുമാറ്റേണ്ടതാണ്.
ഏഴ് ദിവസത്തിനു ശേഷം പഞ്ചായത്ത് തലത്തിൽ കാണുന്ന എല്ലാ ബോർഡുകളും ബാനറുകളും
ഗ്രാമപഞ്ചായത്ത് തന്നെ
എടുത്തുമാറ്റുകയും സ്ഥാപിച്ചവരിൽ നിന്ന് അതിന്റെ ചിലവ് ഈടാക്കുകയും ചെയ്യുമെന്ന് എടപ്പാൾ ഗ്രാമ പഞ്ചായത്തു സെക്രട്ടറി ബാബുരാജ് പി വി അറിയിച്ചു.
