EDAPPALLocal news
കുളങ്കര താലപ്പൊലി: ഭക്ഷ്യ സുരക്ഷ വകുപ്പ് ,പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതർ ഉത്സവ നഗരിയിൽ ശുചിത്വ പരിശോധനയും ഭക്ഷ്യപരിശോധനയും നടത്തി

എടപ്പാൾ: കുളങ്കര താലപ്പൊലി മഹോത്സവത്തിൻ്റെ ഭാഗമായി ഭക്ഷ്യ സുരക്ഷ വകുപ്പ് ,പഞ്ചായത്ത്, ആരോഗ്യ വകുപ്പ് നേതൃത്വത്തിൽ ഉത്സവ നഗരിയിൽ ശുചിത്വ പരിശോധനയും ഭക്ഷ്യപരിശോധനയും നടത്തി. ജില്ലയിലെ സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധന ലബോറട്ടറി നേതൃത്വത്തിലാണ് കച്ചവട സ്ഥാപനങ്ങളിലെ ഭക്ഷണ സാംപിൽ പരിശോധന നടത്തിയത്. വട്ടംകുളം, ശുകപുരം, എടപ്പാൾ ഭാഗങ്ങളിലെ കച്ചവട സ്ഥാപനങ്ങളിലെ ഭക്ഷണ പദ്ധാർത്ഥങ്ങളാണ് പരിശോധന നടത്തിയത്. വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ Dr. മുഹമ്മദ് ഫസൽ എം.എച്ച്. , ഭക്ഷ്യ സുരക്ഷ ഓഫീസർ യു.എം. ദീപ്തി, ഹെൽത്ത് ഇൻസ്പെക്ടർ സി.സജീവ് കുമാർ, പി.പി.നജ്മത്ത്, സതീഷ് അയ്യാപ്പിൽ, എം.പി.രേഖ, ഒ.മുഹമ്മദ് അലി, ടി.ലിജി , ടി.പി.ഗിരിജ എന്നിവർ നേതൃത്വം നൽകി.




