പെരുമുക്ക് യൂണിറ്റ് എംഎസ്എഫ് കമ്മറ്റി അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു

ചങ്ങരംകുളം:പരീക്ഷയിൽ ഉന്നത വിജയം കരസ്തമാക്കിയവർക്ക് പെരുമുക്ക് യൂണിറ്റ് എല്ലാ വർഷവും നടത്തി വരാറുള്ള സീതി സാഹിബ് എക്സലൻസി അവാർഡ് നൽകി അനുമോദിച്ചു.ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാ മുസ്‌ലിം ലീഗ് ട്രഷറര്‍ അഷ്‌റഫ് കോക്കൂർ നിർവഹിച്ചു.കുട്ടികൾക്കുള്ള ഗൈഡൻസ് ക്ലാസ്സ് ഹാരിസ് ഹമീദ് നടത്തി.മേഖല മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തൂർ,ഉസ്മാൻ പന്താവൂർ,അക്ബർ അരുവായിൽ,പി വി അബൂബക്കർ,റാസല്‍ഖൈമ കെഎംസിസി മണ്ഡലം ട്രഷറർ അബി പെരുമുക്ക്,ഷാഫി, ഷെക്കീർ വി വി,സലാം പി വി,മുഹാഫ് കെ വി, ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ഹരിത പെരുമുക്കിന്റെ ടീം അംഗങ്ങളായ ഹിബ,സഫീറ ഫൈസൽ,നെദ ഫാത്തിമ, റയാ കെ വി, ലിയ ബഷീർ, നിദ ഫാത്തിമ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.ശാഖ പ്രസിഡന്റ് മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ അജ്മൽ ഖിറാഅത്തും പ്രോഗ്രാം കൺവീനർ മുഹമ്മദ് റിയാസ് സ്വാഗതവും എംഎസ്എഫ് യൂണിറ്റ് പ്രസിഡന്റ് സഫ്‌വാൻ അബ്ദുൾ റഹ്‌മാൻ നന്ദിയും പറഞ്ഞു.













