MALAPPURAM
എടരിക്കോട് -തിരൂർ റോഡിൽ ദുരിതയാത്ര


എടരിക്കോട് -തിരൂർ റോഡിലെ കുറ്റിപ്പാല മുതൽ വൈലത്തൂർ കഴിഞ്ഞ് ഓവുങ്ങൽ വരെയുള്ള റോഡാണ് താറുമാറായി കിടക്കുന്നത്
. സ്റ്റേജ് പടി മുതൽ റോഡിൽ നിറയെ കുഴികളാണ്. ഇതിങ്ങനെ കിടക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. പൊന്മുണ്ടം പള്ളിക്കും വൈലത്തൂരിനും ഇടയിൽ കലുങ്കിന്റെയും ട്രഞ്ചിന്റെയും പണികൂടി തുടങ്ങിയതോടെ ദുരിതം ഇരട്ടിയായിരിക്കുകയാണ്.
കലുങ്കിന്റെ പണി കാരണം ഇതിലൂടെയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. തിരൂരിലേക്കും തിരിച്ചുമുള്ള യാത്രക്കാർക്ക് പള്ളിക്കടുത്തുള്ള ബൈപ്പാസിലൂടെ ചുറ്റിവളഞ്ഞു പോകേണ്ട അവസ്ഥയാണ്. വൈലത്തൂരിനും പൊന്മുണ്ടം പള്ളിക്കുമിടയിലുള്ള പെട്രോൾ പമ്പിലെത്തണമെങ്കിലും ചുറ്റിവളയേണ്ട അവസ്ഥയാണ് ഇപ്പോൾ.
