CHANGARAMKULAM
കെ എൻ എം കുടുംബ സൗഹൃദ സദസ്സ്

”പവിത്രമാണ് കുടുംബം; പരിശുദ്ധമാണ് ബന്ധങ്ങൾ” എന്ന പ്രമേയത്തിൽ കെ എൻ എം സംസ്ഥാനാടിസ്ഥാനത്തിൽ നടത്തിവരുന്ന കാമ്പയിന്റെ ഭാഗമായി ചങ്ങരംകുളം മണ്ഡലം തല ഉദ്ഘാടനം കെ എൻ എം സംസ്ഥാന ഭരണ സമിതി അംഗം പി പി എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. കുഞ്ഞഹമ്മദ് പന്താവൂർ അധ്യക്ഷത വഹിച്ചു.
അസ്സബാഹ് കോളെജിൽ സംഘടിപ്പിക്കപ്പെട്ട സംഗമത്തിൽ അബ്ദുൽ മജീദ് സുഹ്‌രി, അൻവർ സാദിക്ക് പൊന്നാനി, പി ഐ മുജീബ്, എം ഫസീല, സി ഐ ഷീജ, കെ അബ്ദുൽ ഹമീദ്, വി മുഹമ്മുണ്ണി ഹാജി പ്രസംഗിച്ചു. സംഗമത്തിൽ കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.
















