CHANGARAMKULAM

പ്രാദേശിക മാധ്യമ പ്രവർത്തനം പുതിയ കാലത്തും ഏറെ വെല്ലുവിളികൾ നിറഞ്ഞ തൊഴിൽ മേഖല;ആലങ്കോട് ലീലാകൃഷ്ണൻ

ചങ്ങരംകുളം: പ്രാദേശിക മാധ്യമ പ്രവർത്തനം പുതിയ കാലത്തും ഏറെ വെല്ലുവിളികൾ നിറഞ്ഞ തൊഴിൽ മേഖലയാണെന്ന് എഴുത്തുകാരൻ ആലങ്കോട് ലീലകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഒത്തുതീർപ്പുകളും അധിനിവേശങ്ങളും കടന്നു കയറാതെ ഇന്നും പ്രാദേശിക പത്ര പ്രവർത്തന രംഗം നിലകൊള്ളുന്നത് കൊണ്ട് തന്നെ സത്യ സന്ധമായ വാർത്ത കൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയുന്നുണ്ട് എന്നാൽ ഇതിനു പിന്നിലെ മാധ്യമ പ്രവർത്തകരുടെ ജീവിതം വളരെ പ്രയാസം നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു ചങ്ങരംകുളത്ത് കെ എം പി യു ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്വാഗത സംഘം ചെയർമാൻ

പ്രഗിലേഷ് എരമംഗലം അധ്യക്ഷനായി. കെഎംപിയു കോർ കമ്മിറ്റിയംഗം പീറ്റർ ഏഴിമല മുഖ്യാതിഥിയായി.അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം ജില്ലാ പഞ്ചായത്തംഗം വികെഎം ഷാഫി നിർവഹിച്ചു. കോർ കമ്മിറ്റിയംഗം വി സെയ്ത് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.

കെഎംപിയു രക്ഷാധികാരി എ രാധാകൃഷ്ണൻ, വന്നേരി നാട് പ്രസ് ക്ലബ് സെക്രട്ടറി ഫാറൂഖ് വെളിയങ്കോട്, ഷാജി ചപ്പയിൽ, വി സെയ്ത്, ഫാറൂഖ്, രാധാകൃഷ്ണൻ പെരിന്തൽമണ്ണ, ഷാഫി ചങ്ങരംകുളം, റാഫി തങ്ങൾ, നൗഷാദ് എടവണ്ണപ്പാറ, ഉമറലി ശിഹാബ്, സലിം മൂർക്കനാട്, ദാസൻ കോക്കൂർ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം കൺവീനർ റാഷിദ് നെച്ചിക്കൽ സ്വാഗതവും സ്വാഗത സംഘം ട്രഷറർ ആഷിക്ക് നന്നംമുക്ക് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button