PONNANI

AV അലിക്കുട്ടി മാസ്റ്റർ നിര്യാതനായി

പൊന്നാനി ബിയ്യം സ്വദേശിയും ദീർഘകാലം ബിയ്യം സലഫി മസ്ജിദ് പ്രസിഡണ്ടുമായിരുന്ന AV അലിക്കുട്ടി മാസ്റ്റർ നിര്യാതനായി. കബറടക്കം ഇന്ന് (വ്യാഴം ) 11:30 AM ന് ബിയ്യം മഹല്ല് ജുമാ മസ്ജിദ് കബർസ്ഥാനിൽ.

അഞ്ചു പതിറ്റാണ്ട് കാലമായി ബിയ്യം പ്രദേശത്തെ ഇസ്‌ലാഹി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം ബിയ്യം സലഫി മസ്ജിദ് സ്ഥാപിക്കുന്നതിൽ നേതൃപരമായ പങ്ക് വഹിച്ചു.1970 കളിൽ മർഹൂം MP അബ്ദുറഹ്മാൻ, Adv കൊച്ചഹമ്മദ് സാഹിബ്‌, മർഹൂം ബുഹാരി കുഞ്ഞിമോൻ, മർഹൂം മരക്കാർക്കുട്ടി മാസ്റ്റർ തുടങ്ങിയവരുമായി ചേർന്ന് MSS മദ്രസ്സ സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ഈ മദ്രസ്സയായിരുന്നു ബിയ്യത്തിലെ ഇസ്‌ലാഹി പ്രവർത്തനങ്ങളുടെ ആദ്യകാല കേന്ദ്രം.
തൗഹീദി പ്രബോധന വീഥിയിൽ ഒരുപാട് ത്യാഗങ്ങൾ സഹിക്കുകയും പ്രദേശത്ത് ഒരു ഇസ്‌ലാഹി സമൂഹത്തെ കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button