EDAPPAL

വിദ്യാർഥികൾക്കു തുല്യ നീതി ഉറപ്പാക്കണം-കെ.പി.എസ് എ

എടപ്പാൾ:സിലബസുകളേതായാലും എല്ലാ വിദ്യാർഥികൾക്കും തുല്യ നീതിയും അവസരസമത്വവും ഉറപ്പാക്കണമെന്ന് കെ പി എസ് എ എടപ്പാൾ ഏരിയ വാർഷിക കൗൺസിൽ സർക്കാറിനോടാവശ്യപ്പെട്ടു.

എടപ്പാൾ എം എച്ച് ഇംഗ്ലീഷ് സ്കൂളിൽ ചേർന്ന വാർഷിക കൗൺസിൽ കെ പി എസ് എ സംസ്ഥാന കോഡിനേറ്റർ പ്രമോദ് തലാപ്പിൽ ഉദ്ഘാടനം ചെയ്തു. അബ്ദുന്നാസർ ഗാലക്സി ആധ്യക്ഷതവഹിച്ചു പുതിയ ഭാരവാഹികളായി മുജീബ് പി ഐ (പ്രസിഡന്റ്‌) മുത്തു തങ്ങൾ, ഷിജു കെ എം, അജീഷ് ജോസഫ്, (വൈസ് പ്രസിഡന്റ്‌) നിധീഷ് കെ ജി (ജന. സെക്രട്ടറി ) റെജി വർഗീസ്, ശ്രീജിത ടീച്ചർ, ബീമ ബീവി ടീച്ചർ (സെക്രട്ടറി ) വാരിയത്ത് മുഹമ്മദലി (ട്രഷറർ )സവിത സുധീർ (ഓഫീസ് സെക്രട്ടറി ) എന്നിവരെ തെരഞ്ഞെടുത്തു.
ഏരിയാ തലത്തിൽ കലോത്സവം, കിഡ്സ്‌ ഫെസ്റ്റ്, സ്പോർട്സ്, ഗെയിംസ്, കിഡ്സ്‌ അറ്റ്ലെറ്റിക്സ്, തുടങ്ങിയ പരിപാടികൾക്ക് സമയക്രമം നിശ്ചയിച്ചു. സംസ്ഥാന പ്രസിഡന്റ്‌ പി പി യൂസുഫലി ആമുഖ പ്രഭാഷണം നടത്തി, ലത്തീഫ് പാണക്കാട്, രാമദാസ് മാസ്റ്റർ , ജയൻ കാമ്പ്രാത്, വാരിയത്ത് മുഹമ്മദലി, ശരീഫ് ബുഖാരി, മുബാറക്, അജീഷ് ജോസഫ്, റെജി വർഗീസ്, അലി കുട്ടി മാസ്റ്റർ, ഷിജു ശ്രീജിത ടീച്ചർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button