Vattamkulam

ഫിലിം ആൻ്റ് ആർട്ട്സ് ക്ലബ്ബ് ആയ “തമ്പ് കലയുടെ കൂടാരം” ത്തിൻ്റെ ഉദ്ഘാടനം നടന്നു.

മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ ഫിലിം ആൻ്റ് ആർട്ട്സ് ക്ലബ്ബ് ആയ “തമ്പ് കലയുടെ കൂടാരം” ത്തിൻ്റെ ഉദ്ഘാടനം നടന്നു. ബഹുമാനപ്പെട്ട സ്കൂൾ പി ടി എ പ്രസിഡണ്ടും നന്നുംമുക്ക് ഗ്രാമപഞ്ചായത്ത് ക്ഷേമക്കാരിയാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കൂടിയായ ശ്രീ മുസ്തഫ ചാലുപ്പറമ്പിൽ അവർകൾ നിർവ്വഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് ഗാനേ മൻ മ്യൂസിക് ബാൻഡ് മനോഹരങ്ങളായ ഗാനങ്ങൾ അവതരിപ്പിച്ചു. ചടങ്ങിന് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ജീന ടീച്ചർ അധ്യക്ഷത വഹിച്ചു. എസ് ആർ ജി കൺവീനർ ശ്രീ പി കെ ശശികമാർ, സ്റ്റാഫ് സെക്രട്ടറി ശ്രീ ടി കെ ജയദേവ് , ഡെപ്യൂട്ടി എച്ച് എം ശ്രീമതി രാജി ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. കൂടാതെ പി സി എൻ ഡാൻസ് ടീം നൃത്തം അവതരിപ്പിച്ചു. വരലക്ഷ്മി, ശ്വേത എന്നിവർ ഗാനങ്ങൾ ആലപിച്ചു. അനിരുദ്ധ് വയലിനിൽ ഗാനങ്ങൾ അവതരിപ്പിച്ചു. ചടങ്ങിന് കലാധ്യാപകൻ ശ്രീ സംഗീത് ലാൽ സ്വാഗതവും ആർട്ട്സ് ക്ലബ്ബ് സെക്രട്ടറി അനന്യ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button