എംടിഎം കോളേജിലെ പ്ലേസ്മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് നടത്തി

വെളിയങ്കോട്: എംടിഎം കോളേജിലെ പ്ലേസ്മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ വിഷൻ ക്വസ്റ്റ് കരിയർ ഗൈഡൻസ് ക്ലാസ് പ്രിൻസിപ്പൽ അബ്ദുൾ കരീം ഉദ്ഘാടനം ചെയ്തു. ഗവൺമെന്റ് അഡീഷണൽ സെക്രട്ടറി (റിട്ടയർ) അബ്ദുൾ ലത്തീഫ് മാറഞ്ചേരി മുഖ്യഥിതിയായിരുന്നു.സർക്കാർ തലത്തിലെ ജോലിയിൽ മലബാർ മേഖലയിലെ യുവാക്കൾ അധികം താല്പര്യം കാണിക്കുന്നില്ല എന്നും, പലരും പരിശ്രമപോലും നടത്തുന്നില്ല എന്നും ആ രീതി മാറണം എന്നും അദ്ദേഹം പറഞ്ഞു, പി എസ് സി, യു. പി. എസ്. സി തുടങ്ങിയവയിൽ യുവാക്കളെ ചേർക്കാനും അവസരങ്ങൾ പ്രയോജനപ്പെടുത്താനും സ്കൂൾ തലം തൊട്ടേ ശ്രമങ്ങൾ ഉണ്ടാകണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മുഖ്യഥിതിക്കുള്ള ഉപഹാരം പ്രിൻസിപ്പൽ നൽകി. അബ്ദുൾ ലത്തീഫ് മാറഞ്ചേരി എഴുതിയ സർവീസ് സ്റ്റോറി ‘നീളെ തുഴഞ്ഞ ദൂരങ്ങൾ’ ലൈബ്രറിക്ക് വേണ്ടി പ്രിൻസിപ്പൽ അബ്ദുൽ കരീം അദ്ദേഹത്തിൽ നിന്നും ഏറ്റുവാങ്ങി .ലൈബ്രെറിയൻ ഫൈസൽ ബാവ സ്വാഗതവും പ്ലേസ്മെന്റ് സെൽ കോർഡിനേറ്റർ സബിത നന്ദിയും പറഞ്ഞു
