പതിനേഴാം വയസ്സിൽ വിവാഹ നിശ്ചയം; മറ്റാരെങ്കിലും ഒന്ന് നോക്കിയാൽ പോലും കുറ്റം; അതുല്യ വർഷങ്ങളോളം ഭർത്താവിൽ നിന്നും നേരിടേണ്ടി വന്നത് കൊടിയ പീഡനങ്ങൾ

ഷാർജ : കൊല്ലം തേവലക്കര തെക്കുംഭാഗം സ്വദേശിനി അതുല്യ ശേഖറിനെ ഷാർജയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ക്രൂരമായ ഗാർഹിക പീഡനം സംബന്ധിച്ച വിവരങ്ങൾ. വർഷങ്ങളോളം ഭർത്താവിന്റെ ക്രൂരപീഡനങ്ങൾക്കാണ് അതുല്യ ഇരയായത് എന്നാണ് പുറത്തുവരുന്ന വെളിപ്പെടുത്തലുകൾ സൂചിപ്പിക്കുന്നത്. അതുല്യയുടെ പതിനേഴാം വയസിലായിരുന്നു സതീഷുമായുള്ള വിവാഹ നിശ്ചയം. വിവാഹത്തിന് പിന്നാലെ പ്രശ്നങ്ങൾ ആരംഭിച്ചു. അതുല്യയെ മറ്റാരെങ്കിലും ഒന്ന് നോക്കിയാൽ പോലും കുറ്റം അതുല്യക്കായിരുന്നു. അതിനും യുവതി മർദ്ദനമേറ്റു വാങ്ങേണ്ടി വന്നു.
സ്ഥിരം മദ്യപാനിയായ സതീഷ് അതുല്യയെ ക്രൂരമായാണ് ഉപദ്രവിച്ചിരുന്നത്. രാത്രിയിൽ ക്രൂരമായി മർദ്ദിക്കുന്ന സതീഷ്, രാവിലെ തലേന്ന് സംഭവിച്ചതൊന്നും ഓർമ്മയില്ലെന്ന് പറയുമെന്നും ബന്ധുക്കൾ വ്യക്തമാക്കുന്നു. ദുബായിൽ കോൺട്രാക്ടിങ് സ്ഥാപനത്തിൽ എൻജിനീയറായി ജോലി ചെയ്യുകയാണ് സതീഷ്. മൂന്ന് മാസം മുൻപാണ് അതുല്യ നാട്ടിൽ നിന്ന് ഷാർജയിലേക്ക് പോയത്. ഇരുവരുടെയും മകൾ നാട്ടിൽ നാട്ടിൽ പഠിക്കുകയാണ്. അച്ഛൻ എന്നു പറഞ്ഞാൽ കുട്ടിക്ക് ഭയമാണ് എന്നാണ് ബന്ധുക്കൾ പറയുന്നത്.
സ്ഥിരം മദ്യപാനിയായ സതീഷ് അതുല്യയെ ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നു എന്നാണ് യുവതിയുടെ സുഹൃത്തുക്കളും വെളിപ്പെടുത്തുന്നത്. ഇയാളെ മനുഷ്യനായി കാണാനാകില്ലെന്നും അതുല്യയുടെ സുഹൃത്ത് ഒരു മാധ്യമത്തോട് പ്രതികരിക്കവെ പറഞ്ഞു. സതീഷിന്റെ ഹോബിയായിരുന്നു ഈ നിരന്തരമദ്യപാനവും ആക്രമണവുമെന്നാണ് അതുല്യയുടെ സുഹൃത്തുക്കളിലൊരാൾ പറഞ്ഞത്. സതീഷിന് വേറെയും പലതരത്തിലുള്ള ആക്റ്റിവിറ്റീസ് ഉണ്ടെന്നും സുഹൃത്തുക്കൾ പറയുന്നു. ‘അയാൾ അവളെ ഉപദ്രവിക്കുന്ന കാര്യങ്ങൾ അറിഞ്ഞിരുന്നു. അപ്പോളെല്ലാം നാട്ടിൽ ചെന്ന് സേഫായിരിക്കാന് പറഞ്ഞതാണ്. നമ്മളെല്ലാം പേടിച്ചത് ഈ കാര്യം മാത്രമായിരുന്നു. അത് സംഭവിച്ചു’ അതുല്യയുടെ സുഹൃത്ത് പറയുന്നു.
‘സതീഷിനെ ഒരു മനുഷ്യനായിട്ട് കാണാൻ പറ്റില്ല. എത്രയും വേഗം അവളെ അവിടുന്ന് സേഫ് ആയിട്ടുള്ള ഒരു സ്ഥലത്തേക്ക് എത്തിക്കുക എന്നത് മാത്രമേ നമുക്ക് മുന്നിലുണ്ടായിരുന്നുള്ളൂ. അതു തന്നെയാണ് അവളോട് എപ്പോളും പറഞ്ഞിരുന്നത്. എന്തെങ്കിലും ഉണ്ടെങ്കിൽ ഇവിടുത്തെ പൊലീസിനെ ബന്ധപ്പെടാനും പറഞ്ഞിരുന്നു. ഒരു തവണ ഇത്തരത്തിൽ പ്രശ്നമുണ്ടായപ്പോൾ പൊലീസിനെ വിളിച്ച സന്ദർഭവുമുണ്ടായിട്ടുണ്ട്. ഈ അടുത്തിടെയാണ് അവർ ഷാർജയിലേക്ക് മാറിയത്’ സുഹൃത്ത് പറഞ്ഞു.
സതീഷിന് സംശയരോഗമായിരുന്നുവെന്നും സുഹൃത്തുക്കൾ പറയുന്നുണ്ട്. ഒരു ദിവസം പോലും സതീഷ് മദ്യപിക്കാതിരിക്കുകയോ അതുല്യയെ ഉപദ്രവിക്കാതിരിക്കുകയോ ചെയ്തിട്ടില്ല. മാനസികമായും ശാരീരികമായും ഉപദ്രവിക്കാറുണ്ട്. അതുല്യയുടെ സഹോദരിയുടെ കല്യാണത്തിലും കുറേ പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. എങ്കിലും അതുല്യ ആത്മഹത്യ ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നും സുഹൃത്തുക്കൾ പറയുന്നു.
ബ്രേക്കിങ്ന്യൂസ് പാങ്
വെള്ളിയാഴ്ച രാത്രിയാണ് അതുല്യയെ ഷാർജ റോളയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ചത്. ഇന്നലെ പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് അതുല്യ ജീവനൊടുക്കിയത്. പിറന്നാൾ ദിനത്തിലാണ് അതുല്യയുടെ മരണം. വിവാഹം കഴിഞ്ഞതിന് പിന്നാലെ തന്നെ സതീഷ് അതുല്യയെ ഉപദ്രവിക്കാറുണ്ടായിരുന്നു എന്നാണ് യുവതിയുടെ ബന്ധു രവീന്ദ്രൻ പിള്ള ഒരു മാധ്യമത്തോട് പ്രതികരിച്ചത്.
സതീഷ് മദ്യപാനിയായിരുന്നെന്നാണ് രവീന്ദ്രൻ പിള്ളയും വ്യക്തമാക്കിയത്. ഇയാൾ നിരന്തരം അതുല്യയെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നും രവീന്ദ്രൻ പിള്ള പറഞ്ഞു. വിവാഹം കഴിഞ്ഞതിന് ശേഷമാണ് സതീഷിന്റെ മദ്യപാനത്തെ കുറിച്ച് യുവതിയുടെ കുടുംബം അറിഞ്ഞത്. ആദ്യം ചെറിയ രീതിയിലുണ്ടായിരുന്ന മദ്യപാനം വലിയ രീതിയിലേക്ക് മാറിയപ്പോഴാണ് ഉപദ്രവം തുടങ്ങിയതെന്നും രവീന്ദ്രൻ പിള്ള വ്യക്തമാക്കുന്നു. സതീഷ് സ്വന്തം വീട്ടുകാരുമായും അടുപ്പത്തിലല്ലെന്നും രവീന്ദ്രൻ പിള്ള വ്യക്തമാക്കുന്നു
