THRISSUR
തൃശൂരില്‍ ഡി-അഡിക്ഷൻ സെന്റര്‍ ജീവനക്കാരൻ മയക്കുമരുന്നുമായി പിടിയില്‍4.5ഗ്രാം മെത്താഫെറ്റാമിൻ ആണ് ഇയാളെ എക്സൈസ് പിടികൂടിയത്.
ഇയാള്‍ കറുകുറ്റിയിലെ സ്വകാര്യ ഡി-അഡിക്ഷൻ സെന്ററില്‍ ജോലി ചെയ്തുവരികയായിരുന്നു. സ്ഥാപന അധികൃതർ അറിയാതെ രോഗികള്‍ക്ക് ഇയാള്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുകയായിരുന്നു.
അങ്കമാലി കേന്ദ്രീകരിച്ച മയക്കുമരുന്ന് ലോബിയുടെ കണ്ണിയാണ് പ്രതിിയെന്ന് എക്സൈസ് പറഞ്ഞു. അര ഗ്രാമിന് 3000 രൂപ എന്ന നിലയിലാണ് ഇയാള്‍ കച്ചവടം നടത്തിയിരുന്നത്.
തൃശൂരില്‍ ഡി-അഡിക്ഷൻ സെന്റർ ജീവനക്കാരൻ മയക്കുമരുന്നുമായി പിടിയില്‍. കൊരട്ടി ചെറ്റാരിക്കല്‍ സ്വദേശി വിവേക് ആണ് പിടിയിലായത്.