MALAPPURAM
കുറ്റിപ്പുറം നിളയോരം പാർക്കിന് സമീപത്തെ മണൽപരപ്പിൽ സിനിമാ രംഗംചിത്രീകരിച്ച് മാലിന്യം ഉപേക്ഷിച്ച സംഭവം:രംഗം ചിത്രീകരിച്ചവരോട് സ്റ്റേഷനിൽഹാജറാവാൻ ആവശ്യപ്പെട്ട് പോലീസ്.

കുറ്റിപ്പുറം :അഭയാർഥി ക്യാംപ് കത്തിക്കുന്ന സിനിമാ രംഗം ചിത്രീകരിച്ച് കുറ്റിപ്പുറം ഭാരതപ്പുഴയോരത്ത് മാലിന്യം ഉപേക്ഷിച്ചവരോട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ്.അന്യഭാഷാ സിനിമയുടെ ചിത്രീകരണത്തിനായി കുറ്റിപ്പുറം നിളയോരം പാർക്കിന് സമീപത്തെ മണൽപരപ്പിൽ എത്തിയ സംഘമാണ് തുണികൾ അടക്കമുള്ള അവശിഷ്ടങ്ങൾ മണൽപരപ്പിൽ ഉപേക്ഷിച്ചു മടങ്ങിയത്.അഭയാർഥി ക്യാംപ് കത്തിക്കുന്ന രംഗമാണ് കഴിഞ്ഞ ദിവസം രാത്രി പുഴയിൽ ചിത്രീകരിച്ചതെന്ന് പറയുന്നു. ഇതിന്റെ അവശിഷ്ടങ്ങളും ചാക്കിൽ കെട്ടിയ മറ്റു മാലിന്യങ്ങളുമാണ് ഉപേക്ഷിച്ചത്. ചിത്രീകരണത്തിനായി പുഴയിൽ കൂടാരങ്ങൾ കത്തിക്കാൻ അനുമതി നൽകിയതിനെതിരെയും പരാതിയുണ്ട്. സിനിമാ ചിത്രീകരണത്തിന് അനുവാദം ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയവരോട് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ടെന്നു സി.ഐ പറഞ്ഞു.
