MALAPPURAM

ഭാര്യയെ ശല്യം ചെയ്തതിന് പൊലീസിൽ പരാതി നൽകിയ യുവാവിനെ സംഘം ചേർന്ന് മർദിച്ചു

മലപ്പുറം : ഭാര്യയെ ശല്യം ചെയ്തതിന് പൊലീസിൽ പരാതി നൽകിയ യുവാവിനെ സംഘം ചേർന്ന് മർദിച്ചു. മലപ്പുറം വണ്ടൂർ കാളികാവ് സ്വദേശി ഹാഷിമിനാണ് മർദനമേറ്റത്. സംഭവത്തിൽ പോലീസ് അനാസ്ഥയാരോപിച്ച് സി.പി.എം എരിയാ സെക്രട്ടറിയുടെ നേതൃത്വത്തിൽ വണ്ടൂർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. വണ്ടൂരിൽ വ്യവസായ സ്ഥാപനം നടത്തുന്ന കാളികാവ് സ്വദേശിനിയായ യുവതിയെ വണ്ടൂർ സ്വദേശിയായ യുവാവ് സ്ഥിരമായി ശല്യം ചെയ്തതോടെയാണ് യുവതിയുടെ ഭർത്താവ് പൊലീസിൽ പരാതി നൽകിയത് . ഇതിൽ പ്രകോപിതനായ യുവാവ് സംഘമായെത്തി പരാതിക്കാരനെ മർദ്ദിച്ചുവെന്നാണ് പരാതി. ഹാഷിം നൽകിയ പരാതിയിൽ പൊലീസ് കൃത്യമായി നടപടി സ്വീകരിച്ചില്ലെന്നാരോപിച്ചാണ് സി.പി.എം എരിയാ സെക്രട്ടറിയുടെ നേതൃത്വത്തിൽ വണ്ടൂർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചത്. അക്രമികളേ ഉടൻ പിടികൂടുമെന്ന് ഡി.വൈ.എസ്.പി ഉറപ്പ് നൽകിയതോടെയാണ്‌ പ്രതിഷേധം അവസാനിപ്പിച്ചത്. യുവതിയുടെ പരാതിയിൽ പൊലീസ് കെസേടുത്തു അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button