EDAPPAL
അടക്ക വ്യാപാരത്തിന്റെ മറവിൽ 500 കോടിയുടെ വ്യാജരേഖ ചമച്ച് ജി എസ് ടി വെട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായത് എടപ്പാൾ സ്വദേശി

എടപ്പാൾ:അടക്ക വ്യാപാരത്തിന്റെ മറവിൽ 500 കോടിയുടെ വ്യാജരേഖ ചമച്ച് ജി എസ് ടി വെട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായത് എടപ്പാൾ സ്വദേശി. അയിലക്കാട് കൊളങ്ങര വീട്ടിൽ ബനീഷ് (43) നെയാണ് തൃശുർ ജി എസ് ടി ഇന്റലിജൻസ് വിംഗ് കഴിഞ്ഞ ദിവസം ജാമ്യമില്ല കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.ജി എസ് ടി യുടെ തിരുവനന്തപുരം കരമന കിള്ളിപ്പാലത്തെ കേരള ആസ്ഥാനത്തു നിന്നും കമ്മീഷണർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ മലപ്പുറം അയിലക്കാട് സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു എന്ന വിവരം പ്രസിദ്ധീകരണത്തിന് നൽകിയിരുന്നു. ജി എസ് ടി എറണാകുളം ഡപ്യൂട്ടി കമീഷണർ ജോൺസൺ ചാക്കോ, തൃശൂർ ജി എസ് ടി (ഐ ബി ) ഇൻറലിജൻസ് ഓഫീസർ ജ്യോതി ലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലാണ് ദിവസങ്ങൾ നീണ്ട പരിശോധനകൾക്കും തെളിവ് ശേഖരണത്തിനും ശേഷം ബനീഷിനെ അറസ്റ്റ് ചെയ്തത്
