PONNANI

“പുനീത് സാഗർ അഭിയാൻപദ്ധതിയിൽ പി സി ഡബ്ല്യു എഫും പങ്കാളികളായി.

പൊന്നാനി: കടലോര പ്രദേശങ്ങളുടെ ശുചീകരണവും പ്ലാസ്റ്റിക് മാലിന്യ നിർമാജനവും ലക്ഷ്യമാക്കി കേന്ദ്ര സർക്കാർ വിഭാവനം ചെയ്ത ‘പുനീത് സാഗർ അഭിയാൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ പൊന്നാനിയിൽ മുൻസിപ്പൽ ചെയർമാൻ ശിവദാസ് ആറ്റുപുറത്ത് കണ്ടൽ വൃക്ഷ തൈകൾ വിതരണം ചെയ്തുകൊണ്ട് ഉദ്ഘാടനം ചെയ്തു.
വലിയ തോതിലുള്ള പാരിസ്ഥിതിക മലിനീകരണമാണ്പൊന്നാനി മുൻസിപ്പാലിറ്റി നേരിടുന്ന ഏറ്റവും വലിയപ്രതിസന്ധിയെന്ന് അദ്ദേഹം പറഞ്ഞു. എം ഇ എസ്പൊന്നാനി കോളേജിലെ എൻ സി സി വിദ്യാർത്ഥികൾ സംഘടിപ്പിച്ച പരിപാടിയിൽ പൊന്നാനി കോസ്റ്റൽ പൊലീസ് സ്റ്റേഷൻ സി ഐ രാജ്മോഹൻ മുഖ്യപ്രഭാഷണം നടത്തി.
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട്, സെക്രട്ടറി ടി വി സുബൈർ എന്നിവർ പങ്കാളികളായി.

മധുസൂദനൻ, (എസ് ഐ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ) രാജീവ് (എക്സിക്യൂട്ടീവ് എഞ്ചിനീയർ ഹാർബർബാലകൃഷ്ണൻ (കോർഡിനേറ്റർ ഹരിതസമീർ (തിണ്ടിസ്) ഡോ: തൗഫീഖ് റഹ്മാൻ (എൻസിസി ഓഫീസർ) തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് ഹാർബറിൽ ശുചീകരണ പ്രവർത്തനവുംകണ്ടൽ തൈകൾ നടലും നടന്നു.
പ്രവർത്തനങ്ങൾക്ക് പൊലീസ് ഓഫീസർ പ്രണവേശ് എം പി,എൻസിസി കാഡറ്റുകളായ ശ്രീ. വിഷ്, മുഹമ്മദ് യാസിർ, ജാസിം, മുർഷിദ പർവീൺ തുടങ്ങിയവർ നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button