മലപ്പുറം വെട്ടം പഞ്ചായത്തിൽ സിപിഎമ്മിന് വെൽഫെയർ പാർട്ടി പിന്തുണ


വെൽഫെയർ പാർട്ടി പിന്തുണയോടെ സി പി എം അംഗം കെ ടി റുബീന ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനായി തെരഞ്ഞെടുക്കപ്പെട്ടു
മലപ്പുറം: വെട്ടം പഞ്ചായത്തിൽ സിപിഎമ്മിന് വെൽഫെയർ പാർട്ടിയുടെ പിന്തുണ. വെൽഫെയർ പാർട്ടി പിന്തുണയോടെ സി പി എം അംഗം കെ ടി റുബീന ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനായി തെരഞ്ഞെടുക്കപ്പെട്ടു.
ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റിയിൽ അഞ്ച് അംഗങ്ങളാണുള്ളത്. എൽഡിഎഫിന് രണ്ട് യുഡിഎഫിന് രണ്ട് വെൽഫെയർ പാർട്ടിക്ക് ഒന്ന് എന്നിങ്ങനെയായിരുന്നു അംഗങ്ങൾ. വെൽഫെയർ പാർട്ടി അംഗത്തിന്റെ വോട്ട് കൂടി കിട്ടിയതോടെ രണ്ടിനെതിരെ മൂന്ന് വോട്ടുകൾക്ക് സിപിഎം അംഗം ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

20 അംഗങ്ങളുള്ള വെട്ടം പഞ്ചായത്തിൽ എൽഡിഎഫ് 9 യുഡിഎഫ് 10 വെൽഫെയർ പാർട്ടി 1 എന്നിങ്ങനെയാണ് കക്ഷിനില. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് വെൽഫെയർ പാർട്ടി വിട്ടുനിന്നിരുന്നു
