MALAPPURAM
യാത്രക്കാർക്ക് ആശ്വാസം. കൂരിയാട് സർവീസ് റോഡ് തുറന്നു.

യാത്രക്കാർക്ക് ആശ്വാസമായി കൂരിയാട് സർവീസ് റോഡ് തുറന്നു. ഇന്ന് രാവിലെ മുതലാണ് ഇതിലൂടെ വാഹനങ്ങൾ കടത്തി വിട്ടു തുടങ്ങിയത്. കോഴിക്കോട് ഭാഗത്തേക്കുള്ള സർവീസ് റോഡ് ആണ് തുറന്നത്. ദേശീയ പാത തകർന്നു വീണതോടെ ഒരു മാസത്തിലേറേയായി ഗതാഗതം നിരോധിച്ചിരുന്നു. ചെറിയ റോഡിലൂടെ ദേശീയ പാതയിലെ വാഹനങ്ങൾ കടത്തി വിട്ടതോടെ ചെമ്മാട്, തിരുരങ്ങാടി, കക്കാട്, ചന്തപ്പടി, കൂരിയാട്, പനമ്പുഴ പാലം, മമ്പുറം പാലം, കൊളപ്പുറം എന്നിവിടങ്ങളിൽ എല്ലാം വലിയ ഗതാഗതക്കുരുക്ക് അനുഭവപെടുകയായിരുന്നു. സർവീസ് റോഡ് തുറന്ന് കൊടുത്തതോടെ യാത്രക്കാരുടെ ദുരിധത്തിന് തെല്ലൊന്നശ്വസമായിട്ടുണ്ട്.
