EDAPPAL

അനുസ്മരണ യോഗം സംഘടിപ്പിച്ചു

എടപ്പാൾ: പോത്തനൂർ മേഖലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പതിനാറാം വാർഡ് കോൺഗ്രസ്‌ കമ്മറ്റിയുടെ പ്രസിഡന്റായിരുന്ന സുനിൽ പണിക്കരുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.
കാലടി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി സെക്രട്ടറി വിജയൻ കളരിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കെ പി സി സി മെമ്പർ അഡ്വ.എ എം രോഹിത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ് സി രവീന്ദ്രൻ. കാലടി മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് കെ ജി ബെന്നി ബ്ലോക്ക് കോൺഗ്രസ്‌ സെക്രട്ടറി മാരായ കരീം പോത്തനൂർ,എം ടി അറമുഖൻ,മുസ്തഫ കാടഞ്ചേരി,ഫൈസൽ നാലകത്ത്,ഉമേഷ്‌ കെ, മണികണ്ഠൻ സി പി മുഹമ്മദ് എം വി,എ കെ വേലായുധൻ,കെ പി കുഞ്ഞുട്ടി,സജു സി നായർ എന്നിവർ സംസാരിച്ചു. ടി വി സലാം സ്വാ ഗതം പറഞ്ഞ ചടങ്ങിന് വി കെ വിശ്വനാഥൻ നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button