VATTAMKULAM

വട്ടംകുളം പഞ്ചായത്ത് തലപ്രവേശനോത്സവം വർണ്ണാഭലമായ പരിപാടികളോടെ നടന്നു

എടപ്പാൾ: പുതിയൊരു വിദ്യാഭ്യാസ വർഷത്തിന് തുടക്കം കുറിച്ച് വട്ടംകുളം ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം വട്ടംകുളം സിപിഎം യു പി സ്കൂളിൽ വച്ച് വർണ്ണാഭലമായ പരിപാടികളോടെനടന്നു. ഡിവൈഎഫ്ഐ വട്ടംകുളം ലോക്കൽ കമ്മിറ്റി നവാഗതർ ക്കെല്ലാം സമ്മാനങ്ങൾ നൽകി,എടപ്പാൾ ഹോസ്പിറ്റൽ വക എല്ലാ കുട്ടികൾക്കും മധുര പലഹാരം നൽകി. നവാഗതരെ വരവേൽക്കൽ,കുട്ടികളുടെ കലാപരിപാടികൾ, സൗജന്യ പാഠപുസ്തകം വിതരണം എന്നിവ നടന്നു. പ്രധാന അധ്യാപിക സുജാ ബേബി സ്വാഗതം പറഞ്ഞു. പരിപാടിയുടെ ഉദ്ഘാടനം അധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായ ശങ്കരൻ മാസ്റ്റർ നിർവഹിച്ചു. പ്രസിഡണ്ട് എം എ നജീബ് മുഖ്യാതിഥിയായി പിടിഎ പ്രസിഡണ്ട് എം എ നവാബ് അധ്യക്ഷത വഹിച്ചചടങ്ങിൽ സ്കൂൾ മാനേജർമാരായ രാമൻകുട്ടി നമ്പിശൻ, സതീശൻ നമ്പീശൻ പിടിഎ വൈസ് പ്രസിഡണ്ട് വി പി അനീഷ് വെൽഫെയർ കമ്മറ്റി വൈസ് പ്രസിഡണ്ട് ഭാസ്കരൻ വട്ടംകുളം,പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് എം ബി ഫൈസൽ,മാതൃസമിതി പ്രസിഡൻറ് അജിതസജി, എം മുസ്തഫ,കെ വി നസീമബി,പത്മിനി ടീച്ചർ,സുചിത്ര എന്നിവർ പ്രസംഗിച്ചു സ്റ്റാഫ് സെക്രട്ടറി സി സജി നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button