Kokkur

കോക്കൂർ സ്കൂൾ പ്രവേശനോത്സവം

കോക്കൂർ എ.എച്ച്.എം ഗവ. ഹയർ സെക്കന്ററി സ്കൂൾ പ്രവേശനോത്സവം പി.ടി.എ. പ്രസിഡന്റ് മുജീബ് കോക്കൂർ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ വി.വി ശശിധരൻ അധ്യക്ഷത വഹിച്ചു. എൻ.വി. ഉണ്ണി, എം.കെ അൻവർ, ഇ.വി.മുഹമ്മദ്, പ്രിൻസിപ്പാൾ വൈ.ഷാജഹാൻ, ഹെഡ് മാസ്റ്റർ കെ. അനിൽകുമാർ, പി.ഷൈന, കെ.എം. വിപിൻ എന്നിവർ ആശംസകൾ നേർന്നു.

പുതുതായി ചേർന്ന കുട്ടികൾക്ക്‌ പഠന സമ്മാനങ്ങളും പീപീസ്‌ ട്രാവൽസ്‌ സ്പോണസർ ചെയ്ത മധുരപലഹാരങ്ങളും വിതരണം ചെയ്തു.

ട്രാൻസ്ഫർ ആയി പോകുന്ന എച്ച്‌ എം അനിൽകുമാർ, ഷൈന പി, കെ രമാദേവി ടീച്ചർ എന്നിവർക്ക്‌ യാത്രാമംഗളം നേർന്നു

തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button