കുന്നംകുളം
കുന്നംകുളത്ത് സ്വകാര്യ ബസ് മറിഞ്ഞു’പത്തോളം പേർക്ക് പരിക്ക്

കുന്നംകുളം: സ്വകാര്യ ബസ് മറിഞ്ഞ് പത്തോളം പേർക്ക് പരിക്ക്. പാലക്കാട് ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന മയിൽ വാഹനം ബസ്സാണ് അപകടത്തിൽപ്പെട്ടത്.അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു.വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം ഉണ്ടായത്. പാലക്കാട് ഭാഗത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് വരുന്നതിനിടെ കുന്നംകുളം മത്സ്യ മാർക്കറ്റിന് സമീപം കെഎസ്ആർടിസി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് സമീപത്തെ പാടത്തേക്ക് ബസ് മറിയുകയായിരുന്നു.അപകടത്തിൽ പരിക്കേറ്റവരെ കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകർ ഉൾപ്പെടെയുള്ളവർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽ ആരുടെയും പരിക്ക് ഗുരുതരമല്ല.കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
