CHANGARAMKULAM

കിഴക്കേതിൽ കുടുംബ സമിതിയും പ്രവാസി കൂട്ടായ്മയുംസംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ചങ്ങരംകുളം:മൂക്കുതല കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്നകിഴക്കേതിൽ കുടുംബ സമിതിയും കിഴക്കേതിൽ പ്രവാസി കൂട്ടായ്മയും ആംസ്റ്റർ സ്പെഷ്യലിറ്റി ലബോറട്ടറിചങ്ങരംകുളവും സംയുക്തമായി മെഡിക്കൽ ക്യാമ്പ്സംഘടിപ്പിച്ചു.രാവിലെ 7 മണി മുതൽ 12 മണി വരെ രക്തപരിശോധന നടന്നു.200ൽ പരം കുടുംബഗങ്ങൾ ക്യാമ്പിൽ എത്തിയിരുന്നു.രാവിലെ നടന്ന ഉദ്ഘാടന പരിപാടിയിൽ കിഴക്കേതിൽ ഫാമിലി ജനറൽ സെക്രട്ടറി ഷാജഹാൻ.കെ. എ വാരിയർമൂല അദ്ധ്യക്ഷനായി.പരി പാടിയിൽ ചങ്ങരംകുളം എബിൾ ക്യൂയർ മെഡിക്കൽ സെൻ്ററിലെ ഡോക്ടര്‍ സഹൽ ജീവിതശൈലിരോഗങ്ങളെക്കുറിച്ച് ബോധവൽക്കരണക്ലാസ്സ്‌ എടുത്തു.അംസ്റ്റർ ലാബ് എം ഡി നിസാർ പുത്തൻപള്ളി,അബൂബക്കർകെ. എ.തുടങ്ങിയവർ ആശംസഅർപ്പിച്ച് സംസാരിച്ചു.കിഴക്കേതിൽ ഫാമിലിജോയിന്റ് സെക്രട്ടറി ഷംനാസ് സ്വാഗതവും, തൗഫീഖ് നന്ദിയും പറഞ്ഞു.ക്യാമ്പിൽ 200ൽ പരം പേരുടെ രക്ത സാമ്പിളുകൾ പരിശോധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button