പൊന്നാനിയിൽ സൈക്ലോൺ മോഡില്‍ സംഘടിപ്പിച്ചു

പൊന്നാനി: ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും ആഭിമുഖ്യത്തിൽ പൊന്നാനി ഫിഷിംഗ് ഹാർബറിൽ സൈക്ലോൺ മോക്ഡ്രില്ലിൽ സംഘടിപ്പിച്ചു കമാൻഡർ കൂടിയായ പൊന്നാനി തഹസിൽദാർ സുജിത്ത് ടി മോക്ഡ്രില്ലിന് നേതൃത്വം നൽകി ഫയർഫോഴ്സ്, പോലീസ്, കോസ്റ്റൽ പോലീസ്, കോസ്റ്റ് ഗാർഡ്, മോട്ടോർ വാഹന വകുപ്പ്, പൊന്നാനി നഗരസഭ, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്, ആപത് മിത്ര വളണ്ടിയേഴ്സ്, സിവിൽ ഡിഫൻസ് എന്നിവർ മോക്ഡ്രില്ലിൽ പങ്കാളികളായിരുന്നു രാവിലെ 10 മുതൽ 11 മണി വരെ പൊന്നാനി തീരത്ത് ശക്തമായ ചുഴലിക്കാറ്റ് വീശിയടിക്കും എന്നായിരുന്നു നിർദ്ദേശം ഇതിനെ തുടർന്ന് താലൂക്ക് തല ഇൻസിഡന്റ് റെസ്പോൺസ് ടീം ഉണർന്ന് പ്രവർത്തിക്കുകയും വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ട് രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു ചുഴലിക്കാറ്റിന് ഇരയായ 12 കുടുംബങ്ങളെ പൊന്നാനിയിലെ റിലീഫ് ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു തുടർന്ന് 19 പേരെ രക്ഷപ്പെടുത്തി ഇതിൽ ആറു പേരുടെ നില ഗുരുതരമായതിനാൽ അവരെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു ഒരാൾ ചുഴലിക്കാറ്റിൽ മരണപ്പെടുകയും ഉണ്ടായി ഉച്ചയ്ക്ക് 12 മണിയോടെ മോഡ്രിൽ അവസാനിക്കുകയും ചെയ്തു.



