KERALA
കേരളത്തിൽ കാത്തിരുന്ന മാറ്റം ഇന്ന് മുതൽ

സംസ്ഥാനത്തെ കൂടുതൽ സർക്കാർ സേവനങ്ങൾ ഡിജിറ്റലാകുന്നു. ത്രിതല പഞ്ചായത്തുകളിലേക്കു കൂടി വ്യാപിപ്പിച്ച കെ സ്മാർട്ട് പ്ലാറ്റ്ഫോം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. തദ്ദേശ സ്വയം ഭരണ സ്ഥാപന ഓഫീസിലെത്താതെ തന്നെ ഈ സേവനങ്ങളെല്ലാം വിരൽത്തുമ്പിൽ ലഭ്യമാക്കാൻ കെ സ്മാർട്ടിലൂടെ കഴിയുന്നുവെന്നതാണ് പ്രത്യേകത. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം പ്രാദേശിക സർക്കാരുകളുടെ എല്ലാ സേവനങ്ങളും ഓൺലൈനിൽ ഒരുക്കി നൽകുന്നത്.
