ENTERTAINMENT

ഇനി അവരുമായി സിനിമ ചെയ്യില്ല, ഈയൊരു തീരുമാനമെടുക്കുന്നതിന്റെ പേരിൽ അവസരം നഷ്ടപ്പെട്ടേക്കാം; ധീരമായ നിലപാടെടുത്ത് നടി വിൻസി അലോഷ്യസ്

മലയാള സിനിമയെ ചുറ്റിപ്പറ്റി ലഹരി ആരോപണം ഉയർന്നിട്ട് കാലം കുറേയായി. അടുത്തിടെ ആലപ്പുഴയിൽ ഹൈബ്രി‌ഡ് കഞ്ചാവുമായി അറസ്റ്റിലായ യുവതിയും രണ്ട് നടന്മാരുടെ പേരുകൾ വെളിപ്പെടുത്തിയിരുന്നു. ഇതോടെ സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വീണ്ടും ചർച്ചകൾ ഉണ്ടായി.ലഹരി ഉപയോഗിക്കുന്ന ആളുകളുമായി ഇനി സിനിമ ചെയ്യില്ലെന്ന അറിയിച്ചിരിക്കുകയാണ് നടി വിൻസി അലോഷ്യസ്. ഇതിന്റെ പേരിൽ ചിലപ്പോൾ അവസരങ്ങൾ ഇല്ലാതായേക്കാമെന്നും നടി പറഞ്ഞു. കെ സി വൈ എം എറണാകുളം അങ്കമാലി മേജർ അതിരൂപത 67ാം പ്രവർത്തനവർഷം, പള്ളിപ്പുറം പള്ളിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് നടി ഇക്കാര്യം പറഞ്ഞത്.’കെ സി വൈ എം അങ്കമാലി മേജർ അതിരൂപതയുടെ പ്രവർത്തന വർഷ ഉദ്ഘാടനത്തിന് വേണ്ടിയാണ് ഞാൻ എത്തിയത്. ലഹരി വിരുദ്ധ ക്യാമ്പയിൻ കൂടിയാണ് അതിന്റെ മെയിൻ ഉദ്ദേശം. ഞാൻ നിങ്ങൾക്ക് മുന്നിൽ ഒരു കാര്യം പറയുകയാണ്. ചിലപ്പോൾ ഈയൊരു തീരുമാനമെടുക്കുന്നതിന്റെ പേരിൽ മുന്നോട്ടുപോകുമ്പോൾ എനിക്ക് സിനിമയൊന്നും കിട്ടിയില്ലെന്ന് വരും. എങ്കിലും ഞാൻ പറയുകയാണ്. ലഹരി ഉപയോഗിക്കുന്ന അതായത് എന്റെ അറിവിൽ ലഹരി ഉപയോഗിക്കുന്നവരുമായി ഇനി ഞാൻ സിനിമ ചെയ്യില്ല.’- വിൻസി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button