ENTERTAINMENTKERALA

ദൃശ്യം 2 ചോർന്നു, വ്യാജ പതിപ്പ് ടെലിഗ്രാമിൽ

കൊച്ചി: റിലീസിനു പിന്നാലെ ജീത്തു ജോസഫിന്റെ ദൃശ്യം 2 ചോർന്നു. രാത്രി ഒടിടി റിലീസിനു ശേഷം മിനിട്ടുകൾക്കകം വ്യാജ പതിപ്പ് ടെലഗ്രാമിലെത്തി. ഇത് ആദ്യമായാണ് സൂപ്പർതാരത്തിന്റെ ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്നത്. എന്നാൽ നിർമാതാക്കളുടെ ഭാഗത്ത് ഇതിൽ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മോഹൻലാല്‍, മീന, സിദ്ദിഖ്, മുരളീ ഗോപി, ആശ ശരത്ത്, ഗണേഷ് കുമാർ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. അർധരാത്രി 12ന് ആമസോൺ പ്രൈം വിഡിയോയിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്. കോവിഡ് നിയന്ത്രണങ്ങൾ മൂലമാണ് ദൃശ്യം 2 ഒടിടി റിലീസാക്കാൻ നിർമാതാക്കൾ തീരുമാനിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button