എടപ്പാളില്‍ നിക്ഷേപകരില്‍ നിന്ന് കോടികള്‍ തട്ടിപ്പ് നടത്തിയാ സംഭവം;ജ്വല്ലറി ഉടമകളയാ രണ്ടുപേർ കൂടി അറസ്റ്റിൽ

കോടികളുടെ തട്ടിപ്പ് നടന്നതായി പോലീസ്


എടപ്പാൾ: ദീമ ഗോൾഡ് ജ്വല്ലറി തട്ടിപ്പിൽ പ്രതികളായ രണ്ടുപേരെ കൂടി ഇന്ന് ചങ്ങരംകുളം പോലീസ് ചെയ്യ്തു.പുക്കാത്ത് മുഹമ്മദുണ്ണി മകൻ മൊയ്തീൻ കുട്ടി,
പൂക്കത്ത് സുലൈമാൻ മകൻ കുഞ്ഞിമുഹമ്മദ് എന്നിവരെയാണ് ചങ്ങരംകുളം സി ഐ ഷൈനിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

എടപ്പാള്‍ സ്വദേശികളായ രണ്ട് പേരില്‍ നിന്നായി ഒരു കോടി മൂന്ന് ലക്ഷം തട്ടിയെന്ന പരാതിയിലാണ് എടപ്പാള്‍ ദീമ ജ്വല്ലറി പാര്‍ട്ട്ണര്‍മാരും എടപ്പാള്‍ സ്വദേശികളുമായ അഞ്ചുപേർക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തത്.പോലീസ് കേസെടുത്തതോടെ പ്രധാന പ്രതികളെല്ലാം ഒളിവിൽ പോയി.പ്രതികളായ രണ്ടുപേരെ വ്യാഴാഴ്ച ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.തുടർന്ന് പ്രതികളില്‍ ഒരാളെ പെരുമ്പിലാവിലെ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം ചെയ്ത് സ്വർണ്ണവും പണവും ഡെപ്പോസിറ്റായി സ്വീകരിച്ച് ലാഭമോ നൽകിയ സ്വർണ്ണമോ പണയോ തിരിച്ചു നൽകാതെ വഞ്ചന നടത്തിയതിനാണ് ഇവർക്കെതിരെ പരാതി.
നിലവില്‍ തട്ടിപ്പിനിരയായ പത്തോളം പരാതികള്‍ ചങ്ങരംകുളം പോലീസിന് ലഭിച്ചതായി സിഐ ഷൈന്‍ പറഞ്ഞു. ലാഭം നല്‍കാമെന്ന് പറഞ്ഞ് സ്വര്‍ണ്ണവും പണവും നല്കിയവരാണ് തട്ടിപ്പിന് ഇരയായത്.സ്വര്‍ണ്ണം നിക്ഷേപമായി നല്കിയവരും തട്ടിപ്പിന് ഇരയായിട്ടുണ്ട്.ഒളിവില്‍ പോയ അബ്ദുള്ള, സാനിഫ് എന്നിവർക്കുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.ഏകദേശം 35 കോടിയോളം രൂപ നിക്ഷേപകരില്‍ നിന്ന് തട്ടിയെന്നാണ് പ്രാഥമിക വിവരം.ഉടമകള്‍ ബിനാമികളുടെ പേരില്‍ ഭൂമി വാങ്ങിച്ചതായും പരാതി ഉയരുന്നുണ്ട്.




