VELIYAMKODE
വെളിയംകോട് എംടിഎം കോളേജ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു

വെളിയങ്കോട്:വർഷംതോറും നടത്തിവരുന്ന എംടിഎം കോളേജ് ഇഫ്താർ സംഗമത്തിൽ അഞ്ചൂറോളം പേര് പങ്കെടുത്തു. എംടിഎം ട്രസ്റ്റ് ട്രഷറർ ഡോ: ഷഹീർ നെടുവഞ്ചേരി റമദാൻ സന്ദേശം പറഞ്ഞു.മതസൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും ഈ ഒത്തുചേരൽ മാതൃകയാണ് എന്ന് പെരുമ്പടപ്പ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ:ഇ.സിന്ധു പറഞ്ഞു, ജില്ലാ പഞ്ചായത്ത് അംഗം എകെ സുബൈർ, ചേന്ദാസ് ത്രിവിക്രമൻ നമ്പൂതിരി, ഫൈസൽ ബാവ എന്നിവർ സംസാരിച്ചു.കെ.വേണു, തൃശൂർ മുൻ മേയർ കെ.രാധാകൃഷ്ണൻ, വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടേൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം അജയൻ, പിടി അജയ്‌മോഹൻ, ടിഎം സിദ്ദിഖ്, പൂനം റഹീം, വൈസ് പ്രിൻസിപ്പൽ രാജേന്ദ്ര കുമാർ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എൻപി ആഷിഖ് തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ പെട്ടവർ സംഗമത്തിൽ പങ്കെടുത്തു
